ഡ്യൂണ്‍ പാര്‍ട്ട് 2നെ പിന്നിലാക്കി കുങ് ഫു പാണ്ട 4ന്‍റെ മുന്നേറ്റം; ഹോളിവുഡ് ബോക്സോഫീസില്‍ സംഭവിക്കുന്നത്.!

പൂ  എന്ന കുങ് ഫു പാണ്ടയുടെ ആത്മീയ യാത്രയിലെ പുതിയൊരു അധ്യായമാണ് മൈക്ക് മിച്ചലും സ്റ്റെഫാനി മാ സ്റ്റൈനും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 

Kung Fu Panda 4 Beats Dune Part Two For Second Straight Weekend With 30 Million Collection vvk

ഹോളിവുഡ്: എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുങ് ഫു പാണ്ട ഫ്രാഞ്ചെസിയിലെ പുതിയ ചിത്രം ഇറങ്ങിയത്. മാര്‍ച്ച് 15ന് ഇറങ്ങിയ ചിത്രം ബോക്സോഫീസില്‍ ആദ്യവാരത്തില്‍ രണ്ട് വാരം മുന്‍പ് ഇറങ്ങിയ ഡ്യൂണ്‍ 2നെ വാരാന്ത്യ കളക്ഷനില്‍ പിന്നിലാക്കിയിരിക്കുകയാണ്.

പൂ  എന്ന കുങ് ഫു പാണ്ടയുടെ ആത്മീയ യാത്രയിലെ പുതിയൊരു അധ്യായമാണ് മൈക്ക് മിച്ചലും സ്റ്റെഫാനി മാ സ്റ്റൈനും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രാഗൺ വാരിയറായ പൂ തന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുതിയ ചിത്രത്തില്‍ നടത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഡ്യൂൺ: പാര്‍ട്ട് 2-നെ തോൽപ്പിച്ച് വാരാന്ത്യത്തില്‍  ഗ്രോസ് 30 മില്യൺ ഡോളർ യുഎസ് ഡൊമസ്റ്റിക് ബോക്സോഫീസില്‍  കുങ് ഫു പാണ്ട 4 നേടിയെന്നാണ് വിവകം.

സ്റ്റുഡിയോ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഡ്യൂൺ: ഭാഗം 2 അതിന്‍റെ മൂന്നാം വാരാന്ത്യത്തിൽ 29.1 മില്യൺ ഡോളർ നേടിയിട്ടുണ്ട്. ചിത്രം ഇറങ്ങിയിട്ട് ഇത്ര നാള്‍ ആയിട്ടും നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ ശക്തമായ സാന്നിധ്യം തന്നെയാണ്. ഡ്യൂണ്‍ 2 ആഭ്യന്തര ബോക്‌സ് ഓഫീസില്‍ മൊത്തത്തിൽ 205.3 മില്യൺ ഡോളറിലെത്തിയിട്ടുണ്ട്. കുങ് ഫു പാണ്ട 4ആഭ്യന്തരമായി ബോക്‌സ് ഓഫീസ് മൊത്തത്തിൽ 107.7 ദശലക്ഷമാണ് ഇതുവരെ നേടിയത് .

തീയേറ്ററുകളിൽ രണ്ടാം വാരാന്ത്യത്തിലും രണ്ട് ചിത്രങ്ങളും നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹോളിവുഡിലെ പ്രമുഖ കോമേഡിയന്‍ ജാക് ബ്ലാക്കിന്‍റെ ശബ്ദത്തിലാണ് കുങ് ഫു പാണ്ട  എത്തുന്നത്. നേരത്തെ ഇറങ്ങിയ മൂന്ന് ഭാഗങ്ങള്‍ ആഗോളതലത്തില്‍ ഇതുവരെ 1.9 ബില്ല്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. ഒട്ടനവധി റീലുകളിലും എന്‍റര്‍ടെയ്മെന്‍റ് ഷോകളിലും, ഗെയിമുകളിലും പരാമര്‍ശിക്കപ്പെടുന്ന ക്യാരക്ടറാണ് കുങ് ഫു പാണ്ട.

കുഞ്ഞിനെ കാണാൻ ഓടിയെത്തി കല്യാണിയമ്മ, വൈറലായി വീഡിയോ

ആടുജീവിതത്തിലെ എന്‍റെ ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ മാർക്കറ്റ് ചെയ്തില്ല': കാരണം വ്യക്തമാക്കി പൃഥ്വിരാജ്
 

Latest Videos
Follow Us:
Download App:
  • android
  • ios