Asianet News MalayalamAsianet News Malayalam

നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്, ഇതുവരെ നേടിയത് എത്ര? 'കിഷ്‍കിന്ധാ കാണ്ഡം' 24 ദിനങ്ങളില്‍ നേടിയത്

സമീപകാലത്ത് ആസിഫ് അലി ചിത്രങ്ങള്‍ നേടുന്ന മികച്ച വിജയങ്ങളുടെ തുടര്‍ച്ച. കഥയിലും അവതരണത്തിലും പുതുമകളുമായെത്തിയ ചിത്രം

Kishkindha Kaandam 24 days box office asif ali aparna balamurali vijayaraghavan Dinjith Ayyathan joby george Goodwill Entertainments
Author
First Published Oct 6, 2024, 12:40 PM IST | Last Updated Oct 6, 2024, 12:40 PM IST

മലയാള സിനിമയില്‍ സമീപകാലത്ത് മികച്ച അഭിപ്രായവും കളക്ഷനും ലഭിച്ച ചിത്രങ്ങളിലൊന്നാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം. കഥയിലും കഥപറച്ചിലിലും പുതുമയുമായി എത്തിയ ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗ്ത് പബ്ലിസിറ്റി നേടാനായ ചിത്രത്തിന് ഓണം വാരാന്ത്യത്തില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സി ആയിരുന്നു. അത് പിന്നീടുള്ള വാരങ്ങളിലും തുടര്‍ന്നതോടെ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുക്കുന്ന ചിത്രമായി കിഷ്കിന്ധാ കാണ്ഡം മാറി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

തിയറ്ററുകളില്‍ ചിത്രത്തിന്‍റെ 25-ാം ദിനമാണ് ഇന്ന്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 24 ദിവസം കൊണ്ട് ചിത്രം 71 കോടി പിന്നിട്ടതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച് ഔദ്യോഗികമായി കണക്കുകളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഓണം പോലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സീരിയസ് ആയി കഥ പറയുന്ന ഒരു ചിത്രം ബോക്സ് ഓഫീസില്‍ വിജയിക്കില്ലെന്ന ധാരണയെയാണ് കിഷ്കിന്ധാ കാണ്ഡം ഉടച്ചുകളഞ്ഞത്.

ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും ഛായാ​ഗ്രഹണവും ബാഹുല്‍ രമേശ് ആണ്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ആസിഫ് അലിക്കൊപ്പം വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും പ്രകടനങ്ങളും കൈയടി നേടിയിരുന്നു. 

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്. 

ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios