Asianet News MalayalamAsianet News Malayalam

'എല്ലാവരുടെയും കപ്പിലെ ചായയല്ലെന്ന്' നിര്‍മ്മാതാക്കൾ തന്നെ പറഞ്ഞ ചിത്രം; പക്ഷേ ഓരോ ദിവസവും കളക്ഷൻ കൂടുന്നു!

ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വയലന്‍റ്  സിനിമയെന്ന് അഭിപ്രായം വന്ന ചിത്രം

kill movie 3 day official box office collection figures dharma productions
Author
First Published Jul 8, 2024, 6:42 PM IST | Last Updated Jul 8, 2024, 6:42 PM IST

സിനിമയിലെ പ്രേക്ഷകാഭിരുചികള്‍ ഏറെ വിഭിന്നമാണ്. കോമഡി സിനിമകള്‍ രസിക്കുന്നവര്‍ക്ക് ആക്ഷന്‍ അഡ്വഞ്ചറുകള്‍ ഇഷ്ടപ്പെടണമെന്നില്ല. അതുപോലെ റൊമാന്‍റിക് ഡ്രാമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളും ഇഷ്ടമാകണമെന്നില്ല. എന്നാല്‍ കടുത്ത സിനിമാപ്രേമികളില്‍ ഒരു വിഭാഗം എല്ലാത്തരം സിനിമകളും ഇഷ്ടപ്പെടുന്നവരുമാണ്. ഇപ്പോഴിതാ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ലെന്ന മുന്നറിയിപ്പ് റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ തന്നെ പ്രേക്ഷകര്‍ക്ക് നല്‍കിയ ഒരു ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം കില്‍ ആണ് ഇത്.

ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വയലന്‍റ് ആയ സിനിമയെന്നും ആക്ഷന്‍ സിനിമകളിലെ മുന്നേറ്റമെന്നുമൊക്കെ പ്രിവ്യൂകളില്‍ അഭിപ്രായം നേടിയ ചിത്രത്തില്‍ ലക്ഷ്യ ലാല്‍വാനിയാണ് നായകന്‍. 2023 സെപ്റ്റംബറില്‍ ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട സിനിമയുടെ ഇന്ത്യയിലെ തിയറ്റര്‍ റിലീസ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ (ജൂലൈ 5) ആയിരുന്നു. ഇപ്പോഴിതാ ആദ്യ വാരാന്ത്യ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്.

റിലീസ് ദിവസമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.35 കോടി നേടിയ ചിത്രം ശനി, ഞായര്‍ ദിനങ്ങളില്‍ അത് വര്‍ധിപ്പിച്ചു. ശനിയാഴ്ച 2.20 കോടിയായും ഞായറാഴ്ച 2.70 കോടിയായും ഇന്ത്യയിലെ കളക്ഷന്‍ ഉയര്‍ന്നു. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയിരിക്കുന്നത് 6.25 കോടി രൂപയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ കരണ്‍ ജോഹര്‍, ഗുണീത് മോംഗ, അപൂര്‍വ്വ മെഹ്ത, അച്ചിന്‍ ജെയ്ന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍, വയലന്‍റ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടുന്നതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ചിത്രത്തിന് പ്രേക്ഷകരുണ്ട്.

ALSO READ : 4 മ്യൂസിക്സിന്‍റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios