മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്, കേരള കളക്ഷനില്‍ ഒന്നാമൻ സര്‍പ്രൈസ്, മമ്മൂട്ടി പിന്നില്‍

കേരളത്തില്‍ മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്.

Kerala box office Vijays collection record Leo Bigil Mohanlals Odiyan Mammoottys Bheeshma Parvam hrk

ദളപതി വിജയ്‍യുടെ രാഷ്‍ട്രീയ പ്രവേശനം സിനിമാ ലോകത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിലവില്‍ തമിഴകത്ത് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളില്‍ ഒന്നാം പേരുകാരനാണ് വിജയ്. തമിഴകത്ത് മാത്രമല്ല കേരളത്തിലടക്കം വിജയ് ചിത്രങ്ങള്‍ വമ്പൻ ഹിറ്റുകളായി മാറാറുണ്ട് എന്നത് വാസ്‍തവം. കേരളത്തില്‍ നിന്നുള്ള ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളിലും വിജയ്‍യുടെ പേര് ഒന്നാം സ്ഥാനത്ത് ചില വിഭാഗങ്ങളില്‍ ഉണ്ട് എന്നത് ഇവിടത്തെ ആരാധക പിന്തുണയ്‍ക്ക് സാക്ഷ്യം.

കേരള ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് വിജയ് നായകനായ ലിയോയ്‍ക്കാണ്. മോഹൻലാലിനെയും യാഷിനെയുമൊക്കെ മറികടന്നാണ് വിജയ് ചിത്രം ഒന്നാമത് എത്തിയത് എന്നതാണ് പ്രത്യേകത. കേരളത്തില്‍ നിന്ന് ലിയോ 12 കോടി റിലീസിന് നേടി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാമതായത് യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ രണ്ടും മൂന്നാമതും നാലാമതുമായത് യഥാക്രമം മോഹൻലാലിന്റെ ഒടിയൻ, മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നിവയാണ്. കെജിഎഫ് 2 റീലീസിന് 7.30 കോടി രൂപ കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയപ്പോള്‍ ഒടിയൻ 7.25 കോടിയും മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിന് 6.60 കോടി രൂപയുമാണ്.

കേരള ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ വിജയ്‍യുടെ ബീസ്റ്റ് നാലാമത് എത്തിയപ്പോള്‍ നേടിയത് 6.60 കോടി രൂപയാണ് (മരക്കാര്‍: അറബിക്കടലിന്റെ സിംഹം 6.60 കോടി രൂപ നേടിയത് കൊവിഡിന്റെ നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് എന്നതിനാല്‍ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.). വിജയ് നായകനായ സര്‍ക്കാര്‍ 6.20 കോടി രൂപ നേടി കേരള ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ഏഴാം സ്ഥാനത്തുമുണ്ട്.  കേരളത്തില്‍  വിജയ്‍യുടെ പിന്നില്‍ എട്ടാമതെത്തിയ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വം റിലീസിന് ആകെ നേടിയത് 6.15 കോടി രൂപയാണ്. കേരളത്തില്‍ മറുഭാഷകളില്‍ നിന്നെത്തിയ ചിത്രങ്ങളുടെ കളക്ഷനില്‍ ദളപതി വിജയ് നായകനായ ലിയോ 60 കോടി രൂപയിലധികം നേടി മൂന്നാം സ്ഥാനത്തും ബിഗില്‍ 19.50 കോടി രൂപ നേടി ഒമ്പതാം സ്ഥാനത്തുമുണ്ട്.

കേരള ബോക്സ് ഓഫീസിലെ തമിഴകത്തിന്റെ കളക്ഷനില്‍ ഒന്നാമത് വിജയ് നായകനായ ലിയോയാണ്. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷൻ കണക്കെടുക്കുമ്പോള്‍ ലിയോ ആറാം സ്ഥാനത്തുള്ളപ്പോള്‍ ജൂഡ് ആന്റണി ജോസഫ് ടൊവിനോയടക്കമുള്ളവരെ പ്രധാന കഥാപാത്രങ്ങളാക്കിയ 2018 89.40 കോടി രൂപ നേടി ഒന്നാമതും മോഹൻലാലിനെ പുലിമുരുകൻ 85.15  കോടി രൂപയുമായി രണ്ടാമതും ബാഹുബലി 2 74.50 കോടി രൂപയുമായി മുന്നാമതും കെജിഎഫ് 2 68.50 കോടി രൂപയുമായി നാലാമതുമുണ്ട്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.10 കോടി രൂപ നേടി പത്താമതാണ്.

Read More: ചിരിപ്പിച്ച് വിമര്‍ശിച്ച് 'അയ്യര്‍'- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios