'നേരി'ന് മുന്നില്‍ ഒരു മലയാള ചിത്രം മാത്രം, മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍, ഓപ്പണിംഗ് കളക്ഷന്‍ ലിസ്റ്റ്
ഓപ്പണിംഗില്‍ മോഹൻലാല്‍ പിന്നിലാക്കിയവര്‍.
വമ്പൻ വിജയമാകുകയാണ് നേര്. മോഹൻലാല്‍ നായകനായി വേഷമിട്ട ഒരു ചിത്രവും 2023ല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നു എന്നാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. കഥപാത്രമായി മാറിയ മോഹൻലാലിന്റെ നേര് സിനിമയില്‍ കാണാനാകുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. നടൻ എന്ന നിലയില്‍ വൻ തിരിച്ചുവരവ് നടത്തിയ നേരിലൂടെ കേരളത്തില്‍ മൂന്ന് കോടി രൂപയ്‍ക്കടുത്ത് നേടി മോഹൻലാല്‍ ബോക്സ് ഓഫീസില്‍ വീണ്ടും തന്റെ സ്ഥാനം ഉറപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ നായകനായ മോഹൻലാലിയ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നേര് ആഗോളതലത്തില്‍ ആകെ മൂന്ന് കോടി രൂപയിലധികം നേടി എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയമോഹൻ എന്ന ഒരു വക്കീല്‍ കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ നേരില്‍ എത്തിയത്. നീതി തേടുന്നു എന്ന ടാഗ്‍ലൈനില്‍ ചിത്രം എത്തിയപ്പോള്‍ കുടുംബപ്രേക്ഷര്‍ സ്വീകരിച്ചിരിക്കുന്നു എന്നാണ് നേരിന് ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത തെളിയിക്കുന്നത്.
ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് റിലീസ് കളക്ഷനില്‍ 2023ല്‍ കേരള ബോക്സ് ഓഫീസില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. മലയാളം മാത്രമെടുത്താല്‍ നേര് റിലീസ് കളക്ഷനില്‍ രണ്ടാമതുമാണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് വിജയ്‍ നായകനായ ലിയോ 12 കോടി രൂപയുടെ നേട്ടവുമായി ഒന്നാമതുണ്ട്. കേരള ബോക്സ് ഓഫീസ് റിലീസ് കളക്ഷനില്‍ റെക്കോര്‍ഡും ലിയോയുടെ പേരിലാണ്.
രജനികാന്തിന്റെ ജയിലര്‍ ആകെ 5.85 കോടി രൂപയുമായി റിലീസിന് ലിയോയുടെ തൊട്ടുപിന്നിലുണ്ട്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് റിലീസിന് 5.75 കോടി രൂപ നേടിയാണ്. മലയാളത്തില്‍ നിന്ന് 2023ലെ റിലീസ് കളക്ഷനില്‍ ഒന്നാമത് കിംഗ് ഓഫ് കൊത്തയാണ്. കേരള ബോക്സ് ഓഫീസിലെ റിലീസ് കളക്ഷനില്‍ 2023ല്‍ നാലാം സ്ഥാനത്ത് വിജയ്‍യുടെ വാരിസും അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനും ഏഴാം സ്ഥാനത്ത് മണിരത്നത്തിന്റെ പൊന്നിയിൻ സെല്‍വനും എട്ടാം സ്ഥാനത്ത് 2.40 കോടി രൂപ നേടിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡും ഒമ്പതാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ തന്നെ പഠാനും പത്താമത് ജൂഡ് ആന്തണി ജോസഫിന്റെ 2018ഉം ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക