കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

രജനികാന്ത് ഒമ്പതാമതും പത്താമത് ദുല്‍ഖറുമാണ്.

 

Kerala box office highest collection records Vijay starrer Leo on top Mohanlals Odiyan Prabhas Salaar film hrk

കേരള ബോക്സ് ഓഫീസില്‍ സലാറിന് കളക്ഷൻ റെക്കോര്‍ഡിടാൻ പല അനുകൂല ഘടകങ്ങളുണ്ടായിരുന്നു. ബാഹുബലിയിലൂടെ  പ്രിയങ്കരനായ പ്രഭാസാണ് നായകനാണെന്നതും സംവിധായകൻ കുറച്ചുകാലമെങ്കിലും കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് റെക്കോര്‍ഡില്‍ ഇടംനേടിയ കെജിഎഫ് 2 ഒരുക്കിയ പ്രശാന്ത് നീലാണ് എന്നതുമായിരുന്നു പ്രധാനപ്പെട്ട ആ ഘടകങ്ങള്‍. പൃഥ്വിരാജും നിര്‍ണായക വേഷത്തിലെത്തിയെന്നതും പ്രത്യേകതയായിരുന്നു. എന്നാല്‍ നിലവില്‍ കേരളത്തില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാമനായി തെന്നിന്ത്യയുടെ പ്രിയ നായകൻ വിജയ്  തുടരുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ലിയോയെത്തും മുന്നേ കേരളത്തില്‍ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് പ്രശാന്ത് നീല്‍ യാഷിനെ നായകനാക്കി സംവിധാനം ചെയ‍്‍ത കെജിഎഫ് രണ്ടിന്റെ പേരിലായിരുന്നു. കെജിഎഫ് രണ്ട് റിലീസിന് 7.30 കോടി രൂപ കേരളത്തില്‍ നിന്ന് നേടിയായിരുന്നു റെക്കോര്‍ഡിട്ടത്. 2023ല്‍ പ്രദര്‍ശനത്തിനെത്തിയായ ലിയോ 12 കോടി രൂപ കേരളത്തില്‍ നിന്ന് നേടി കെജിഎഫ് 2ന്റെ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് പഴങ്കഥയാക്കുകയും ചെയ്‍തു. ഓപ്പണിംഗില്‍ കേരളത്തില്‍ സലാറിന് 5.45 കോടി രൂപ മാത്രമേ നേടാനായുള്ളൂ എന്നതിനാല്‍ പ്രഭാസിന് ആദ്യ പത്തില്‍ പോലും ഇടംനേടാനായില്ല.

ഓപ്പണിംഗില്‍ കേരളത്തില്‍ മൂന്നാമത് മോഹൻലാല്‍ ചിത്രം ഒടിയനാണ്. ഒടിയൻ റിലീസ് കേരളത്തില്‍ 7.25 കോടി രൂപയാണ് നേടിയത്. നാലാമതും മോഹൻലാലാണ്. 50 ശതമാനം മാത്രം ഒക്യുപെൻസിയായിട്ടും കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്താൻ റിലീസിന് 6.60 കോടി രൂപ നേടിയ മോഹൻലാലിന്റെ മരക്കാറിനെ സഹായിച്ചത് വൻ ഹൈപ്പാണ്.

മരക്കാറിന് പിന്നില്‍ വിജയ്‍യുടെ ബീസ്റ്റാണ്. കേരളത്തില്‍ റിലീസിന് ബീസ്റ്റും 6.60 കോടി രൂപ നേടിയെങ്കിലും മരക്കാറിന് നാലാം സ്ഥാനം നല്‍കുന്നത് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെയും അതിജീവിച്ചാണ് ആ കളക്ഷൻ നേടിയത് എന്നതിനാലാണ്. ആറാമനായ ലൂസിഫര്‍ റിലീസിന് 6.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. റിലീസിന് വിജയ്‍യുടെ സര്‍ക്കാര്‍ 6.20 കോടി രൂപ കേരളത്തില്‍ നിന്ന് നേടി ഏഴാമതും മമ്മൂട്ടിയുടെ ഭീഷ്‍മപര്‍വം  6.15 കോടി നേടി എട്ടാമതും രജനികാന്തിന്റെ ജയിലര്‍ 5.85 കോടി ഒമ്പതാമതും ദുല്‍ഖറി്നറെ കിംഗ് ഓഫ് കൊത്ത 5.75 കോടി രൂപ നേടി പത്താമതുമുണ്ട്.

Read More: 'പൃഥ്വിരാജിന് പ്രത്യേക അഭിനന്ദനങ്ങള്‍', സലാറിനെ കുറിച്ച് കാന്താര ഫെയിം ഋഷഭ് ഷെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios