തുടക്കത്തിലെ ഇഴച്ചിന് ശേഷം 'ചന്ദു ചാമ്പ്യൻ' ശരിക്കും ചാമ്പ്യനാകുന്നോ?: കളക്ഷന്‍ വിവരങ്ങള്‍

 ബോക്‌സ് ഓഫീസ് കളക്ഷനില്‍ സ്ഥിരത കൈവരിച്ച ചിത്രം രണ്ടാം വാരാന്ത്യത്തിൽ 30 ശതമാനത്തോളം കളക്ഷന്‍ വർധനവ് ഉണ്ടാക്കിയെന്നും പത്രക്കുറിപ്പിൽ നിർമ്മാതാക്കൾ പറഞ്ഞു.

Kartik Aaryan-starrer Chandu Champion crosses Rs 50-crore mark at box office vvk

മുംബൈ: കാർത്തിക് ആര്യൻ നായകനായ 'ചന്ദു ചാമ്പ്യൻ' റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 57.76 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അവകാശപ്പെട്ടു. കബീർ ഖാൻ സംവിധാനം ചെയ്ത ഈ സ്‌പോർട്‌സ് ഡ്രാമ ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് മുരളികാന്ത് പേട്‌കറിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

സാജിദ് നദിയാദ്‌വാലയുടെ ബാനർ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എൻ്റർടൈൻമെൻ്റും കബീർ ഖാൻ ഫിലിംസും ചേർന്ന് നിർമ്മിച്ച "ചന്ദു ചാമ്പ്യൻ" ജൂൺ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ബോക്‌സ് ഓഫീസ് കളക്ഷനില്‍ സ്ഥിരത കൈവരിച്ച ചിത്രം രണ്ടാം വാരാന്ത്യത്തിൽ 30 ശതമാനത്തോളം കളക്ഷന്‍ വർധനവ് ഉണ്ടാക്കിയെന്നും പത്രക്കുറിപ്പിൽ നിർമ്മാതാക്കൾ പറഞ്ഞു. ഞായറാഴ്ച 8.01 കോടി കളക്ഷൻ നേടിയ ചിത്രം ആകെ 57.76 കോടിയാണ് നേടിയിരിക്കുന്നത്.

ചിത്രത്തിൽ, ഇന്ത്യൻ ആർമിയിലെ സൈനികൻ, ഗുസ്തിക്കാരൻ, ബോക്‌സർ, 1965 ലെ യുദ്ധ വീരന്‍, നീന്തൽക്കാരൻ എന്നിങ്ങനെ വിവിധ രൂപത്തില്‍ കാർത്തിക് ആര്യന്‍ അഭിനയിക്കുന്നു. 

വിജയ് റാസ്, ഭുവന്‍ അറോറ, യഷ്പാല്‍ ശര്‍മ്മ, രാജ്പാല്‍ യാദവ്, അനിരുദ്ധ് ദാവെ, ശ്രേയസ് തല്‍പാഡെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രീതം ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പെന്‍ മരുധര്‍ ആണ് ചിത്രത്തിന്‍റെ വിതരണം.

'നാട്ടിലെത്തിയാല്‍ നാട്ടിലെ വേഷത്തില്‍': രശ്മികയുടെ പുതിയ വേഷം

ബുക്കിംഗിന്‍റെ ആദ്യ ദിനം വിറ്റത് 281895 ടിക്കറ്റുകള്‍; ഞെട്ടിക്കുന്ന കളക്ഷനില്‍ കൽക്കി 2898 എഡി

Latest Videos
Follow Us:
Download App:
  • android
  • ios