ഇന്ത്യക്ക് പുറത്തും ഹിറ്റ്, വിദേശത്തെ കളക്ഷനിലും നിര്‍ണായ സംഖ്യ മറികടന്ന് ക്രൂ
ക്രൂ വിദേശത്ത് നേടിയത്.
കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ബോളിവുഡിന്റെ ക്രൂ വിദേശത്തും വമ്പൻ കളക്ഷനാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ക്രൂ വിദേശത്ത് ആകെ 54.3 കോടി രൂപയില്‍ അധികം നേടിയെന്നും നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ മെയ് 24ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ലൈൻ പശ്ചാത്തലത്തിലുള്ള ക്രൂ 144 കോടി രൂപ ആഗോളതലത്തിലും നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.
കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാാണ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്.
ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക