Asianet News MalayalamAsianet News Malayalam

കങ്കുവ ഫാൻസ് ഷോ: കേരളത്തില്‍ ഇതുവരെ നേടാനായ തുക

കങ്കുവ ഫാൻസ് ഷോയുടെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ കേരളത്തില്‍ നേടിയ തുക.

Kanguva fans show advance ticket sale report hrk
Author
First Published Oct 18, 2024, 6:46 PM IST | Last Updated Oct 18, 2024, 6:46 PM IST

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം റിലീസ് ചെയ്യുക നവംബര്‍ 14നാണ്. വൻ പ്രതീക്ഷകളാണ് ചിത്രത്തില്‍ ഉള്ളതും. കേരളത്തിലെ ഫാൻസ് ഷോയെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചാകുന്നത്.

നാല് ഫാൻസ് ഷോകളാണ് കേരളത്തില്‍ ചിത്രത്തിന്റേതായി ഹൗസ് ഫുള്ളായിരിക്കുന്നത്. 6.5 ലക്ഷം ചിത്രം നേടിയിട്ടുണ്ട്. നിരവധി ഫാൻസ് ഷോകള്‍ കേരളത്തിലെമ്പാടുമായി താരത്തിന്റെ ആരാധകര്‍ സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ രണ്ടാം കഥാപാത്രമായി കങ്കുവ സിനിമയില്‍ സൂര്യയെത്തുന്നത് ഫ്രാൻസിസായിട്ടാണ് എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. റിലീസിന് സൂര്യയുടെ കങ്കുവ 100 കോടിയില്‍ അധികം നേടുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്. കഥയും കങ്കുവയിലെ രംഗങ്ങളും പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്തതാണ് എന്ന് നടൻ സൂര്യ പറഞ്ഞതായും സിരുത്തൈ ശിവ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഫൈനല്‍ കോപ്പി താരം കണ്ടതിന് ശേഷം ആത്മവിശ്വാസം വര്‍ദ്ധിച്ചു എന്നും ഇന്റര്‍വെല്‍ ബ്ലോക്കാണെന്ന് സൂര്യ നേരത്തെ സൂചിപ്പിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിരുത്തൈ ശിവ.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ പ്രധാന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ഫഹദിന്റെ ആ കഥാപാത്രം കള്ളനായതെങ്ങനെ?, കഥയില്‍ രജനികാന്തിന്റെ ഭൂതകാലവും, വേട്ടയ്യൻ രണ്ടാം ഭാഗം അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios