രണ്ടാം ദിനം എത്ര? ഇതുവരെ നേടിയ ആഗോള കളക്ഷന്‍ പുറത്തുവിട്ട് 'കങ്കുവ' നിര്‍മ്മാതാക്കള്‍
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം
തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് കങ്കുവ. ശിവ സംവിധാനം ചെയ്ത ഈ എപിക് ഫാന്റസി ആക്ഷന്‍ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ്. 300 കോടിക്ക് മുകളിലാണ് മുതല്‍മുടക്ക്. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിക്കുന്നത് 30.7 കോടിയാണ്. ആദ്യ ദിനം 58.62 കോടി നേടിയതായും നേരത്തെ പ്രഖ്യാപനം എത്തിയിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്. അതേസമയം ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്രത്തോളം നേട്ടമുണ്ടാക്കുമെന്ന കാത്തിരിപ്പിലാണ് അണിയറക്കാര്‍.
സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് പ്രതിനായകനായി എത്തുന്നത്. ദിഷ പഠാനി, നടരാജന് സുബ്രഹ്മണ്യം, കെ എസ് രവികുമാര്‍, യോഗി ബാബു, റെഡിന് കിംഗ്സ്ലി, കോവൈ സരള, മന്‍സൂര്‍ അലി ഖാന്, രവി രാഘവേന്ദ്ര, കരുണാസ്, ബോസ് വെങ്കട്, ഹരീഷ് ഉത്തമന്, വല്സന് ചക്രവര്‍ത്തി, ബി എസ് അവിനാശ്, പ്രേം കുമാര്‍, കലൈറാണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിയുടെ ഗസ്റ്റ് റോളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ശിവയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്. ഛായാഗ്രഹണം വെട്രി പളനിസാമി.
ALSO READ : മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ; 'കാെറഗജ്ജ' മലയാളത്തിലും