തകര്‍ന്നടിയുമോ, അതോ കുതിച്ചുയരുമോ?, ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത്, കണക്കുകള്‍
കമല്‍ഹാസന്റെ ഇന്ത്യൻ 2 നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
കമല്‍ഹാസൻ നായകനായി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിനെത്തിയ ഇന്ത്യൻ രണ്ടിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ മാത്രം ഏകദേശം 26 കോടി രൂപയാണ് നേടാനായത്. കമല്‍ഹാസന്റെ വിക്രം ഇന്ത്യയില്‍ 28 കോടി രൂപ നേടിയിരുന്നു. പിന്നീട് മികച്ച പ്രതികരണം വരികയും ചിത്രം വമ്പൻ ഹിറ്റായി മാറുകയും ചെയ്‍തു.
എന്നാല്‍ ഇന്ത്യൻ 2വിന് റിലീസിന് തിയറ്ററുകളില്‍ നിന്ന് വൻ പ്രതികരണമല്ല ലഭിക്കുന്നത്. അതുകൊണ്ട് ഇന്ത്യൻ 2വിന്റെ തുടര്‍ന്നുള്ള കളക്ഷൻ ഉയരാൻ സാധ്യതയില്ല. വൻ പ്രതീക്ഷയോടെ എത്തിയ ഒരു ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാല്‍ പ്രതീക്ഷകള്‍ നിറവേറ്റാൻ കമല്‍ഹാസൻ ചിത്രത്തിന് ആകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യൻ ത്രീയുടെ ഒരു ട്രെയിലറും ചിത്രത്തില്‍ ചേര്‍ത്തിരുന്നു. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തിയപ്പോള്‍ വിമര്‍ശനങ്ങളാണുണ്ടാകുന്നത്. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു ഇന്ത്യന്. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
Read More: സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക