ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ വിറപ്പിക്കുന്നു

ബോളിവുഡിനെ വിറപ്പിച്ച് കല്‍ക്കി.
 

Kalki 2898 AD Hindis collection report hrk

തെലുങ്കിലെ പുതിയ പാൻ ഇന്ത്യൻ ചിത്രം കല്‍ക്കി 2898 എഡി ഹിറ്റായിരിക്കുകയാണ്. തെലുങ്ക് പതിപ്പ് മാത്രമല്ല പ്രഭാസ് ചിത്രം മറ്റ് ഭാഷകളിലിലൂം ഹിറ്റിലേക്ക് കുതിക്കുകയാണ്. രാജ്യമൊട്ടാകെ ഭാഷാഭേദമന്യേ പ്രഭാസ് നായകനായ ചിത്രം സ്വീകരിക്കപ്പെട്ടിരിക്കുന്നത്. കല്‍ക്കിയുടെ ഹിന്ദി പതിപ്പ് 152.5 കോടി ഇന്ത്യയില്‍ നേടിയിരിക്കുകയാണ്.

ഹിന്ദിയില്‍ 2024ല്‍ പ്രഭാസ് ചിത്രത്തിന്റെ കളക്ഷനേക്കാള്‍ നേടിയത് ഹൃത്വിക്കിന്റെ ഫൈറ്റര്‍ മാത്രമാണ്. ഫൈറ്റര്‍ ഹിന്ദി ഇന്ത്യയില്‍ 199.45 കോടി രൂപയാണ് നേടിയത്. അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താനെയാണ് പ്രഭാസ് ചിത്രം പിന്തള്ളിയത്. ശെയ്‍ത്താൻ ഇന്ത്യയില്‍ നിന്ന് 149.49 കോടി രൂപയാണ് നേടിയിരിക്കുന്നത്. 

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

Read More: തോര്‍പ്പിന്റെ ഒളിമ്പിക്സ് മെഡല്‍ തിരിച്ചുവാങ്ങി, മരണശേഷം മകള്‍ക്ക് നല്‍കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios