Asianet News MalayalamAsianet News Malayalam

40 ബില്ല്യണ്‍ കടത്തില്‍ കിടക്കുന്ന നിര്‍മ്മാതാക്കളെ പടുകുഴിയിലാക്കി 'ജോക്കര്‍ 2': കണക്കുകള്‍ ഇങ്ങനെ !

2019 ലെ ജോക്കറിന്‍റെ ഒറിജിന്‍ സ്റ്റോറിയുടെ തുടർച്ചയായ ജോക്കർ: ഫോളി എ ഡ്യൂക്‌സ് പ്രതീക്ഷിച്ച വിജയം നേടിയില്ല. ആഗോളതലത്തില്‍ 119 മില്ല്യണ്‍ ആണ് ഇതുവരെ നേടാനായത്, എന്നാല്‍ 200 മില്ല്യണ്‍ ആണ് ചിത്രത്തിന്‍റെ ബജറ്റ്.

Joker 2 Box Office Joaquin Phoenix movie Sequel Falters big blow to producers
Author
First Published Oct 10, 2024, 12:50 PM IST | Last Updated Oct 10, 2024, 12:50 PM IST

ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്  ജോക്കര്‍ 2 അഥവാ ജോക്കർ: ഫോളി എ ഡ്യൂക്‌സ്. ചലച്ചിത്രലോകം ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്നവയാണ് വിജയ ഘടകങ്ങളില്‍ ഒന്നാണ് വിജയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍. കാര്യമായി മാര്‍ക്കറ്റിംഗ് നടത്താതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിക്കും എന്നതാണ് ഇത്തരം സീക്വലുകളുടെ നേട്ടം. 

എന്നാല്‍ വന്‍ തരംഗം തീര്‍ത്ത ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സംവിധായകരെ സംബന്ധിച്ച് അതിന്‍റേതായ ബുദ്ധിമുട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു കൈപൊള്ളല്‍ ജോക്കര്‍ 2 എന്ന ചിത്രത്തിലും സംഭവിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ബാറ്റ്മാന്‍റെ ഏറ്റവും ഭയങ്കര വില്ലനായ ജോക്കറിന്‍റെ 2019 ലെ ഒറിജിന്‍ സ്റ്റോറിയുടെ തുടർച്ചയാണ് ജോക്കർ: ഫോളി എ ഡ്യൂക്‌സ്.  ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ചിത്രം  ടോഡ് ഫിലിപ്‌സാണ് സംവിധാനം ചെയ്തിരിക്കുന്നത്. മ്യൂസിക്കൽ രീതിയില്‍ ഒരുക്കിയ ചിത്രത്തിന്‍റെ ആദ്യ പതിപ്പ് ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളറിലധികം സമ്പാദിച്ച് എക്കാലത്തെയും ഉയർന്ന ഗ്രോസ് നേടിയ ആര്‍ റൈറ്റഡ് ഹോളിവുഡ് ചിത്രം എന്ന റെക്കോഡും ചിത്രം നേടി. ഷോൺ ലെവിയുടെ മാർവൽ ബഡ്ഡി മൂവി ഡെഡ്‌പൂൾ & വോൾവറിൻ ഈ റെക്കോർഡ് ഈയിടെയാണ് തകര്‍ത്തത്. 

എന്നാല്‍ ജോക്കര്‍ 2 ആദ്യവാരം പൂർത്തിയാകുന്നതിനു മുമ്പുതന്നെ ദയനീയമായ പ്രകടനമാണ് ആഗോള ബോക്സോഫീസിലും പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കന്‍ വിപണിയിലും കാണിക്കുന്നത്. ആദ്യ 5 ദിവസങ്ങളിൽ നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ 42.20 മില്ല്യണ്‍ ആണ് നേടിയത്. 

അതേ സമയം ആഗോളതലത്തില്‍ ഇതുവരെ 119 മില്ല്യണ്‍ ആണ് കളക്ഷന്‍ നേടിയത്. 200 മില്ല്യണ്‍ ആണ് ചിത്രത്തിന്‍റെ ബജറ്റ്. ഹോളിവുഡിലെ കണക്ക് പ്രകാരം ചിത്രം ബ്രേക്ക് ഈവണ്‍ ആകണമെങ്കില്‍ തന്നെ 450 മില്ല്യണ്‍ ഡോളര്‍ നേടണം. ഇങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ തന്നെ 40 ബില്ല്യണ്‍ കടത്തില്‍ കിടക്കുന്ന നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സിന് വന്‍ തിരിച്ചടിയാണ് ജോക്കര്‍ 2. 

മാര്‍വല്‍ ചിത്രങ്ങളെക്കാള്‍ താഴ്ന്ന ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം. അതേ സമയം  ജോക്വിൻ ഫീനിക്‌സ് 20 മില്ല്യണും, ലേഡി ഗാഗ 12 മില്ല്യണും ചിത്രത്തിന് പ്രതിഫലം വാങ്ങിയെന്നാണ് വിവരം. റോട്ടന്‍ ടൊമാറ്റോയില്‍ ചിത്രത്തിന് ഓഡിയന്‍സ് സ്കോര്‍ 33 ശതമാനാവും, ക്രിട്ടിക്സ് സ്കോര്‍ 31 ശതമാനവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് തന്നെ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചത് എന്ന് വ്യക്തമാണ്. 

ശ്ശോ, നശിപ്പിക്കുമോ : വിജയ്‍യുടെ അവസാന ചിത്രം ആഘോഷിക്കാന്‍ നില്‍ക്കുന്ന പ്രേക്ഷകരെ ആശങ്കയിലാക്കി ആ വാര്‍ത്ത !

സോണിലിവിന്‍റെ ആദ്യ മലയാളം വെബ് സീരീസ്: 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ

Latest Videos
Follow Us:
Download App:
  • android
  • ios