'ഓസ്‌ലറി'ന് അടിപതറുന്നോ ? ജയറാം ചിത്രത്തിന് ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് എന്ത് ?
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം.
ഒരു സിനിമയിൽ രണ്ട് ജനപ്രിയ താരങ്ങൾ ഒന്നിച്ചുവന്നാൽ എന്താകും അവസ്ഥ ?. പ്രേക്ഷക ആവേശം വളരെ വലുതാകും. അത്തരത്തിൽ സമീപകാലത്ത് രണ്ട് നായകന്മാർ ഒന്നിച്ചെത്തിയ മലയാള സിനിമ ആയിരുന്നു ഓസ്‌ലർ. ജയറാം ടൈറ്റിൽ കഥാപാത്രം ആയെത്തിയപ്പോൾ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തി കസറി. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ഓസ്‌ലർ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.
2024 ഫെബ്രുവരി 11നാണ് അബ്രഹാം ഓസ്‌ലർ റിലീസ് ചെയ്തത്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തിയ ത്രില്ലർ ചിത്രം ഇതുവരെ നേടിയത് ഇരുപത്തിയേഴ് കോടി അടുപ്പിച്ചാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കാണിത്. കേരളത്തിൽ നിന്നുമാത്രം പതിനാല് കോടി ചിത്രം നേടിയെന്നും ഇവർ പറയുന്നു. ഇന്നത്തോടെ അത് പതിനഞ്ചിലെത്തും എന്നാണ് കരുതപ്പെടുന്നത്. മറ്റ് പ്രദേശങ്ങിൽ നിന്നും 1.25 കോടിയും വിദേശത്ത് നിന്നും ഏകദേശം 11കോടിയും ഓസ്‌ലർ നേടിയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു.
ബജറ്റ് 550 കോടി, സിനിമ വൻ നഷ്ടം, ‘ശക്തിമാൻ’ ഉപേക്ഷിച്ചോ ? വിശദീകരണവുമായി സോണി
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം എന്ന നിലയിൽ ആണ് ഓസ്‌ലർ ആദ്യം പ്രേക്ഷക ശ്രദ്ധനേടിയത്. ശേഷം ജയറാം കൂടി വന്നതോടെ ഓസ്‌ലർ പ്രേക്ഷകർ നെഞ്ചേറ്റി. അബ്രഹാം ഓസ്‌ലർ എന്ന ടൈറ്റിൽ വേഷത്തിൽ ജയറാം എത്തിയപ്പോൾ അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അനശ്വര രാജൻ, ജഗദീഷ്, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ അശോകൻ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം പുതുമുഖ അഭിനേതാക്കളും അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..