ഒന്നും രണ്ടും മൂന്നും തെന്നിന്ത്യൻ താരങ്ങള്‍, ഷാരൂഖ് ഖാൻ നാലാമൻ, പത്താമൻ രജനികാന്ത്, പകച്ചുപോയ ബോളിവുഡ്
ബോളിവുഡ് പകച്ചുപോയ പട്ടികയില്‍ തമിഴ് താരം പത്താമതാണെത്തിയത്.
ബോളിവുഡായിരുന്നു ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ അനിഷേധ്യര്‍. എന്നാല്‍ കുറച്ച് കാലങ്ങളായി തെന്നിന്ത്യൻ സിനിമകള്‍ കുതിച്ചുയരുന്നതും നമ്മള്‍ കണ്ടു. തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നുമൊക്കെയുള്ള സിനിമകള്‍ രാജ്യത്താകെ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്‍തതോടെ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ബോളിവുഡിന്റെ അപ്രമാദിത്തം ഇല്ലാതായി.
ഇന്ത്യൻ ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ നിലവില്‍ ഒന്നാം സ്ഥാനം തെലുങ്കില്‍ നിന്നുള്ള ബാഹുബലി 2വിനാണ്. 2017ലെത്തിയ ബാഹുബലി 2 1429 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയത്. പ്രഭാസ് നായകനായി എത്തിയ ചിത്രം ബോളിവുഡിനെ കീഴടക്കുകയായിരുന്നു. ബാഹുബലി 2 ആഗോളതലത്തില്‍ 1900 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍.
രണ്ടാം സ്ഥാനത്ത് കന്നഡയില്‍ നിന്നുള്ള സിനിമയായ കെജിഎഫ് 2വാണ്. യാഷിന്റെ കെജിഎഫ് 2 1008 കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത്. സംവിധായകൻ രാജമൗലിയുടെ ആര്‍ആര്‍ആര്‍ 944 കോടി രൂപ നേടി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ജൂനിയര്‍ എൻടിആര്‍, രാം ചരണുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാരൂഖ് ഖാന്റെ ജവാൻ 761.98 കോടി രൂപ നേടി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള ഷാരൂഖിന്റെ പഠാൻ 65428 കോടി രൂപ നേടി. അടുത്ത സ്ഥാനത്തുള്ള അനിമല്‍ 646.8 3 കോടി രൂപ നേടി. ഏഴാമതുള്ള ഗദര്‍ 2 625.54 കോടി രൂപ നേടിയപ്പോള്‍ ഇന്ത്യൻ ബോക്സ് ഓഫീസില്‍ എട്ടാമതുള്ള ദംഗല്‍ 538.03 കോടി രൂപയും (2017ല്‍ ചൈനയില്‍ വീണ്ടും റിലീസായപ്പോഴാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 2000 കോടി ക്ലബ് എന്ന വൻ നേട്ടത്തിലെത്തിയത്.) ഒമ്പതാമതുള്ള ബാഹുബലി ഒന്ന് 520 കോടിയും പത്താമതുള്ള 2.0 ആകെ 519.65 കോടിയും ഇന്ത്യയില്‍ നിന്ന് മാത്രമായി നേടി.
Read More: കേരളത്തിലും നേട്ടമുണ്ടാക്കുന്ന സലാര്‍, പ്രഭാസ് ചിത്രം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക