പറന്നുയര്‍ന്ന് ഹൃത്വിക്കിന്റെ ഫൈറ്റര്‍, ഇന്ത്യൻ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

ഹൃത്വിക്കിനറെ ഫൈറ്റര്‍ റെക്കോര്‍ഡ് നേട്ടത്തില്‍.

Hrithik Roshan Fighters Indian collection report out hrk

ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഫൈറ്റര്‍. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍  മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിദേശത്തും മികച്ച നേട്ടമുണ്ടാക്കാൻ ഹൃത്വിക് ചിത്രത്തിന് സാധിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫൈറ്റര്‍ ഇന്ത്യയില്‍ നിന്ന് 151.85 കോടി രൂപ നേടാനായി എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തിയിരിക്കുന്നത്. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃത്വിക് റോഷന്റെ ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്.

ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആംപ്‍തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്‍മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്, കേരള കളക്ഷനില്‍ ഒന്നാമൻ സര്‍പ്രൈസ്, മമ്മൂട്ടി പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios