അമ്പോ..ഇതെന്തൊരു പോക്ക്! നേടിയത് 3000 കോടി; റിലീസ് മാർക്കോയ്ക്ക് ഒപ്പം, കളക്ഷനിൽ ഞെട്ടിച്ച് ആ പടം
മാര്‍ക്കോ റിലീസ് ചെയ്ത ഡിസംബര്‍ 20ന് ആയിരുന്നു ഈ ചിത്രത്തിന്‍റെയും റിലീസ്.
ആഘോഷ നാളുകളിൽ പുത്തൻ സിനിമകൾ റിലീസ് ചെയ്യുന്നത് എല്ലാ ഇൻഡസ്ട്രികളുടെയും പതിവാണ്. അത്തരത്തിൽ ഇക്കഴിഞ്ഞ ക്രിസ്മസിനും ഒരു കൂട്ടം സിനിമകൾ റിലീസ് ചെയ്തിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഹേളിവുഡ് ഇൻഡസ്ട്രികളിലെ പടങ്ങളായിരുന്നു അവ. മലയാളം കണ്ട ഏറ്റവും വലിയ ഹൈ വയൻസ് ചിത്രമായ മാർക്കോയ്ക്ക് ഒപ്പം റിലീസ് ചെയ്തൊരു പടത്തിന്റെ കളക്ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം ഇപ്പോൾ.
ഇന്ത്യയിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ദ ലയൺ കിംഗ് എന്ന ചിത്രത്തിന്റെ പ്രീക്വലായ മുഫാസ ആണ് ആ ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 20ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. അന്നേദിവസം തന്നെയായിരുന്നു മാർക്കോയുടെയും റിലീസ്. 200 മില്യൺ ബജറ്റലൊരുങ്ങയ മുഫാസ ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒടുവിൽ റിലീസ് ചെയ്ത് പതിനാറ് ദിവസമാകുമ്പോൾ മുഫാസയുടെ ആകെ കളക്ഷൻ 3250 കോടിയാണ്. സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഫാസയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 131.25 കോടിയാണ്. ഓവർസീസിൽ നിന്നും 2050 കോടിയും ചിത്രം നേടി. ഇന്ത്യ ഗ്രോസ് കളക്ഷൻ 155.25 കോടിയുമാണ്. പതിനാറാം ദിവസമായ ഇന്നല്ലെ മുഫാസയ്ക്ക് ഇംഗ്ലീഷിൽ മാത്രം 24.29% ഒക്യുപെൻസിയാണ് രേഖപ്പെടുത്തിയത്. ബാരി ജെങ്കിൻസ് സംവിധാനം ചെയ്ത ഈ അമേരിക്കൻ മ്യൂസിക്കൽ ഡ്രാമ ചിത്രം എഴുതിയത് ജെഫ് നഥാൻസൺ ആണ്.
ഷൂട്ടോ..അതിന് എഴുതിയിട്ടില്ലല്ലോ; ദൃശ്യം 3 വാർത്തകൾ കേട്ട് ഞെട്ടി ജീത്തു ജോസഫ്
അതേസമയം, മുഫാസയ്ക്കൊപ്പം വന്ന മാർക്കോ ഇതിനകം 100 കോടി ക്ലബ്ബെന്ന സുവർണ നേട്ടം കൊയ്തു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. നിലവിൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ മാർക്കോയുടെ പ്രദർശനം തുടരുന്നുണ്ട്. അതേസമയം, ക്രിസ്മസ് റിലീസുകളില്‍ മുന്നില്‍ മാര്‍ക്കോയാണ്. ഇതിനോടകം ചിത്രം 1800 കോടി അടുപ്പിച്ച് നേടിയെന്നാണ് കണക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..