5 കോടിയിലെടുത്ത പടം, ആദ്യവരവിൽ അത്രപോര; രണ്ടാം വരവിൽ 'കളക്ഷൻ ചാകര', നിർമാതാക്കളും ഞെട്ടി !
അഞ്ച് കോടി ബജറ്റിൽ റിലീസ് ചെയ്ത ചിത്രം.
കഴിഞ്ഞ ഏറെ നാളായി സിനിമാ മേഖലയിൽ റി- റിലീസുകളുടെ കാലമാണ്. മലയാളത്തിൽ അടക്കം നിരവധി സിനിമകൾ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. ആദ്യം റിലീസ് ചെയ്തപ്പോൾ വേണ്ടത്ര കളക്ഷൻ നേടാനാകാത്ത സിനിമകൾ റി-റിലീസ് ചെയ്തപ്പോൾ വൻ കളക്ഷൻ നേടുന്നു എന്നൊരു ട്രെന്റും ഇപ്പോൾ നിലവിലുണ്ട്. അക്കൂട്ടത്തിലേക്കെത്തിയ സിനിമയാണ് തുമ്പാട്.
ആറ് വർഷം മുൻപാണ് തുമ്പാട് എന്ന ഫോക്ക്-ഹൊറർ ചിത്രം റിലീസ് ചെയ്തത്. പ്രമേയം കൊണ്ടും മേക്കിംഗ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്ലോസിംഗ് കളക്ഷൻ 15.46 കോടിയായിരുന്നു എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റി- റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ തുമ്പാട് വൻ വേട്ട നടത്തി. ആറ് വർഷം മുൻപ് 15 കോടി നേടിയ ചിത്രം, രണ്ടാം വരവിൽ വെറും ഏഴ് ദിവസത്തിൽ ഈ തുക നേടി. ഇതുവരെയുള്ള കണക്ക് പ്രകാം 30.44 കോടി രൂപയാണ് സിനിമയുടെ റി-റിലീസ് കളക്ഷൻ.
ഹിന്ദിയിൽ മറ്റ് സിനിമകൾ റിലീസ് ചെയ്യാത്തതിനാലും പുതു തലമുറകൾ വലിയ തോതിൽ തിയറ്ററുകളിൽ എത്തുന്നതിനാലും തുമ്പാടിന് വലിയ പ്രയോജനം ലഭിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. റി റിലീസിന്റെ ആദ്യ വാരം 13. 44 കോടിയാണ് ചിത്രം നേടിയത്. പിന്നീട് 12.26 കോടി, വെള്ളി- ഞായർ 2.8 കോടി, തിങ്കൾ- വ്യാഴം വരെ 1.9 കോടി എന്നിങ്ങനെയാണ് തുമ്പാടിന്റെ കളക്ഷൻ കണക്കുകൾ. റി റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കുടുതൽ കളക്ഷൻ നേടിയ ചിത്രവും തുമ്പാട് ആണെന്നാണ് ട്രെഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് റി റിലീസ് പടങ്ങളെ പിന്നിലാക്കിയാണ് തുമ്പാടിന്റെ ഈ നേട്ടം.
റിലീസിന് ആറ് ദിവസം, 'വേട്ടയ്യന്' വൻ കുരുക്ക്, പ്രദർശനം വൈകുമോ ? നിരാശയിൽ രജനി ആരാധകർ
2018ൽ അഞ്ച് കോടി ബജറ്റിൽ റിലീസ് ചെയ്ത ചിത്രമാണ് തുമ്പാട്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു സംവിധാനം. സോഹും ഷാ, ഹര്‍ഷ് കെ ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാംലെ, കാമറൂണ്‍ ആൻഡേഴ്‍സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..