കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

കേരളത്തിന് പുറത്തെ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍.

Highest grossing Malayalam stars films at rest of India Mohanlal Pulimurugan Tovino 2018 Dulquer Kurup hrk

ബോക്സ് ഓഫീസ് കണക്കുകളാണ് ഇന്ന് സിനിമയുടെ വിജയത്തില്‍ നിര്‍ണായകം. ബോക്സ് ഓഫീസില്‍ നേടുന്ന കോടികള്‍ സിനിമയുടെ സ്വീകാര്യതയുടെ വിലയിരുത്തലാകുന്നു. കോടി ക്ലബില്‍ മലയാള താരങ്ങളുടെ സിനിമകളും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു. കേരളത്തിനു പുറത്തും മലയാള സിനിമാ താരങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട് എന്നതിന് തെളിവാണ് ഇന്ത്യയുടെ മറ്റിടങ്ങളില്‍ 20 കോടിയില്‍ അധികം നേടിയ മോഹൻലാലിന്റെ പുലിമുരുകനൊക്കെ.

ആഗോളതലത്തില്‍ മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി ക്ലബിലെത്തിയത് മോഹൻലാല്‍ നായകനായ പുലിമുരുകനാണ്. കേരളത്തിനും പുറത്തും മോഹൻലാലിന്റെ പുലിമുരുകനാണ് കളക്ഷൻ കണക്കുകളില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ. കേരളത്തിനു പുറത്ത് ആകെ 20.80 കോടി രൂപയാണ് മോഹൻലാല്‍ നായകനായ പുലിമുരുകൻ നേടിയിരിക്കുന്നത്. സംവിധായകൻ വൈശാഖ് ഉദയകൃഷ്‍ണന്റെ തിരക്കഥയിലെടുത്ത സിനിമയാണ് പുലിമുരുകൻ.

കേരളത്തിന് പുറത്ത് രണ്ടാമതുള്ള മലയാള സിനിമ ജൂഡ് ആന്തണി ജോസഫിന്റെ 2018 ആണ്. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തി റെക്കോര്‍ഡിട്ട 2018ന് കേരളത്തിനു പുറത്ത് ഇന്ത്യയുടെ മറ്റിടങ്ങളിലും വമ്പൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ 18.30 കോടി രൂപയാണ് ടൊവിനൊ തോമസ് അടക്കമുള്ള യുവ താരങ്ങള്‍ വേഷമിട്ട 2018 സ്വന്തമാക്കിയത്. കേരളത്തിന്റെ പ്രളയത്തിന്റെ നേര്‍സാക്ഷ്യത്തിന്റെ കഥ പറഞ്ഞായിരുന്നു 2018 എത്തിയത്.

കേരളത്തിന് പുറത്ത് മൂന്നാമത് 16.10 കോടി രൂപ നേടിയ കുറുപ്പാണ്. ദുല്‍ഖറിന് പിന്നില്‍ ലൂസിഫര്‍ 12.22 കോടി രൂപയുമായും മോഹൻലാലിനറെ മറ്റൊരു വിസ്‍മയ ചിത്രമായ ഒടിയൻ 7.80 കോടി രൂപയുമായും ഇടംനേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്ത 7.20 കോടി രൂപയുമായി ആറാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് 5.85 കോടി രൂപയുമായി ഏഴാം സ്ഥാനത്തുമാണ് കേരളത്തിനു പുറത്ത് ഇന്ത്യയുടെ മറ്റിടങ്ങളിലെ കളക്ഷനില്‍ ഉള്ളത്.

Read More: ഷാരുഖ് ഖാന്റെ ഡങ്കി ഏത് ഒടിടിയില്‍?, റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios