മലയാളത്തിന് ഇത് 'ചാകര', 15ല്‍ അഞ്ചും മോളിവുഡിന് സ്വന്തം ! ഇതുവരെ പണം വാരിയ ഇന്ത്യന്‍ സിനിമകള്‍
2024ല്‍ ഇതുവരെ മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ്.
ഒരു ചിത്രം റിലീസ് ചെയ്യുക അതിന് ഭേദപ്പെട്ട കളക്ഷൻ ലഭിക്കുക എന്നത് ഏതൊരു സിനിമാപ്രവർത്തകന്റെയും ആഗ്രഹവും സ്വപ്നവുമാണ്. ചിലപ്പോൾ മുടക്ക് മുതൽ പോലും ലഭിക്കാത്ത സിനിമകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ മുടക്ക് മുതലിനെക്കാൾ ഇരട്ടിയിൽ അധികം നേടിയ സിനിമകളും ധാരാളമാണ്. ഇപ്പോഴിതാ ഇന്ത്യയിൽ 2024ല്‍ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മാര്‍ച്ച് നാല് വരെയുള്ള കണക്കാണിത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലിൽ നിന്നായി പതിനഞ്ച് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷന്റെ ഫൈറ്റർ ആണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 340 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് ഹനുമാൻ ആണ്. 295 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. 175 കോടിയുമായി മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരം ആണ് മൂന്നാം സ്ഥാനത്ത്.
1 ഫൈറ്റർ - 340 കോടി*
2 ഹനുമാൻ- 295 കോടി*
3 ഗുണ്ടൂർ കാരം - 175 കോടി
4 TeriBaaton MeinAisa UljhaJiya - 140 കോടി*
5 മഞ്ഞുമ്മൽ ബോയ്സ് - 104 കോടി*
6 പ്രേമലു - 86.2 കോടി*
7 അയലാൻ - 83 കോടി
8 ക്യാപ്റ്റൻ മില്ലർ - 75.3 കോടി
9 ആർട്ടിക്കിൾ 370 - 73 കോടി*
10 ഭ്രമയുഗം - 60 കോടി*
11 അബ്രഹാം ഓസ്ലർ - 40.53 കോടി
12 നാ സാമി രാഗാ - 37കോടി
13 ലാൽ സലാം - 35 കോടി
14 മലൈക്കോട്ടൈ വാലിബൻ - 30 കോടി
15 മേറി ക്രിസ്മസ് - 25 കോടി
തിയറ്ററിൽ ഹിറ്റായ പടം, നായകൻ മമ്മൂട്ടി, പക്ഷേ ആരും ഒടിടി വാങ്ങിയില്ല, പിന്നീട് നടന്നത്..; നിർമാതാവ്
ലിസ്റ്റിൽ അഞ്ച് മലയാള സിനിമകളാണ് ഇടം പിടിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ റിപ്പോർട്ട് പ്രകാരം അന്വേഷിപ്പിൻ കണ്ടെത്തും 50 കോടി ബിസിനസ് നേടിയിട്ടുണ്ട്. എന്തായാലും 2024 മലയാള സിനിമയ്ക്ക് വലിയ വഴിത്തിരിവാണ് സമ്മാനിച്ചിരിക്കുന്നത് എന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..