Asianet News MalayalamAsianet News Malayalam

'ഭീഷ്‍മ'യും 'നേരും' പിന്നില്‍; 'ഗുരുവായൂരമ്പല നടയില്‍' 25 ദിവസം കൊണ്ട് നേടിയത്

ചിത്രം തിയറ്ററുകളിലെത്തിയത് മെയ് 16 ന് 

Guruvayoorambala Nadayil surpassed neru starring mohanlal and bheeshma parvam starring mammootty in 25 days
Author
First Published Jun 9, 2024, 8:58 PM IST

മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു. മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന ട്രെന്‍ഡും മോളിവുഡിന്‍റെ ഈ വര്‍ഷത്തെ നേട്ടമാണ്. ഇപ്പോഴിതാ പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ കളക്ഷനില്‍ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത് മെയ് 16 ന് ആയിരുന്നു. തിയറ്ററുകളില്‍ ഇന്നേയ്ക്ക് 25 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഈ കാലയളവില്‍ ചിത്രം നേടിയിരിക്കുന്നത് 90 കോടിക്ക് മുകളിലാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു എന്നത് പൃഥ്വിരാജിന് ഈ വര്‍ഷത്തെ നേട്ടമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം 150 കോടിക്ക് മുകളില്‍ നേടിയ ചിത്രമാണ്. 

അതേസമയം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം നേര്, മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം എന്നിവയെ ഗുരുവായൂരമ്പല നടയില്‍ ഇതിനകം പിന്നിലാക്കിയിട്ടുണ്ട്. 90 കോടിക്ക് താഴെയാണ് ഈ രണ്ട് ചിത്രങ്ങളുടെയും ലൈഫ് ടൈം ബോക്സ് ഓഫീസ്. സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. താരനിരയും സംവിധായകന്‍റെ മുന്‍ ചിത്രവുമായിരുന്നു അതിന് കാരണം. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും.

ALSO READ : ജനപ്രീതിയിൽ എന്നും ഒന്നാമൻ; 20 വര്‍ഷത്തിന് ശേഷമെത്തിയ റീ റിലീസ് ചിത്രം 50-ാം ദിവസവും ഹൗസ്‍ഫുൾ ആക്കി ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios