Asianet News MalayalamAsianet News Malayalam

'അണ്ണയാര്. ദളപതി' : തമിഴില്‍ അല്ല, ദക്ഷിണേന്ത്യയിൽ തന്നെ ഒരു താരത്തിനുമില്ലാത്ത റെക്കോര്‍ഡിലേക്ക് ദളപതി വിജയ്

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രകടനം തുടരുകയാണ് വിജയ് ചിത്രം ഗോട്ട്. തമിഴ്‌നാട്ടില്‍ മാത്രം 190 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 400 കോടിയിലേക്ക് അടുക്കുകയാണ്. 

GOAT box office collection day 12: Vijays film heads 400 cr club
Author
First Published Sep 17, 2024, 9:04 AM IST | Last Updated Sep 17, 2024, 9:46 AM IST

ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് സെപ്തംബര്‍ 5നാണ് റിലീസ് ചെയ്തത്. ആദ്യത്തെ നാല് ദിവസത്തില്‍ തന്നെ ചിത്രം 288 കോടി നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ചിത്രം പിന്നോട്ട് പോയെങ്കിലും  രണ്ടാം വാരാന്ത്യത്തില്‍ ചിത്രം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രത്യേകിച്ച് തമിഴ്നാട്ടില്‍ വലിയ വിജയമാണ് ചിത്രം നേടുന്നത്. 

സിനിട്രാക്ക് എന്ന സിനിമ ട്രാക്കറുടെ കണക്ക് പ്രകാരം ചിത്രം അതിന്‍റെ രണ്ടാം ഞായറാഴ്ച 15 കോടി രൂപനേടിയെന്നാണ് പറയുന്നത്. തമിഴ്നാട്ടില്‍ മാത്രം രണ്ട് വാരത്തില്‍ ചിത്രം 190 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. വരും പ്രവര്‍ത്തി ദിവസങ്ങളില്‍ ചിത്രം തമിഴ്നാട്ടില്‍ മാത്രം 200 കോടി കടക്കും എന്നാണ് വിവരം. 

അതേ സമയം ആഗോള ബോക്സോഫീസില്‍ വിവിധ ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം 400 കോടി നേടിയെന്നാണ് വിവരം. അതായത് 400 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പന്ത്രണ്ട് ദിവസം കൊണ്ട് എത്തിയിരിക്കുകയാണ് വിജയ് വെങ്കിട്ട് പ്രഭു ചിത്രം.

ഗോട്ട് 400 കോടി എത്തിയാല്‍ ലിയോയ്ക്ക് പുറമേ രണ്ടാമത്തെ 400 കോടി പടമായിരിക്കുകയാണ് വിജയ്‍ക്ക്. കോളിവുഡില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ ഒരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത റെക്കോഡാണ് ഇത്. അതേ സമയം രണ്ടാം വാരത്തിലെ പ്രകടനത്തില്‍ ഗോട്ട് ലിയോ ജയിലര്‍ എന്നീ ചിത്രങ്ങളുടെ റെക്കോഡും തകര്‍ത്തിട്ടുണ്ട്. 

വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര രാജയാണ് സംഗീതം.  'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു. 
 
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്. 

കണക്ക് തീര്‍ത്ത് വിജയ്, ഏത് താരത്തിനാകും ഇങ്ങനെ കുതിക്കാൻ?, മാന്ത്രിക സംഖ്യ ദ ഗോട്ട് മറികടന്നു

'എന്റെ പേരിൽ അത് വേണ്ട': കർശ്ശനമായ താക്കീതുമായി സൽമാൻ ഖാൻ

Latest Videos
Follow Us:
Download App:
  • android
  • ios