നേടിയ വന്‍ അഭിപ്രായം ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? ഗോകുല്‍ സുരേഷ് ചിത്രം 'ഗഗനചാരി' 19 ദിവസം കൊണ്ട് നേടിയത്

ജൂണ്‍ 21 ന് ആയിരുന്നു കേരളത്തിലെ റിലീസ്

gaganachari box office collection report arun chandu aju varghese gokul suresh anarkali marikar kb ganesh kumar

വേറിട്ട ഉള്ളടക്കങ്ങളുമായെത്തി മലയാള സിനിമ ദേശീയ ശ്രദ്ധ നേടിയ വര്‍ഷമാണിന്ന്. പറഞ്ഞ വിഷയം കൊണ്ടും അവതരണ രീതി കൊണ്ടുമൊക്കെ സമീപകാല മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ അപൂര്‍വ്വമായി എത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 21 ന് ആയിരുന്നു. കേരളത്തില്‍ ആയിരുന്നു ഈ റിലീസ്. പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ജൂലൈ 5 ന് പാന്‍ ഇന്ത്യന്‍ തലത്തിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 19 ദിവസം കൊണ്ട് തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 2.2 കോടിയാണ്. ആഗോള തലത്തില്‍ നിന്നുള്ള കളക്ഷന്‍ ആണിത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നെറ്റ് 1.87 കോടിയും ഗ്രോസ് 2.12 കോടിയുമാണ്. 19-ാം ദിവസം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 4 ലക്ഷം ആണെന്നും സാക്നില്‍ക് അറിയിക്കുന്നു. പരീക്ഷണ സ്വഭാവത്തിലെത്തിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതിന്‍റെ തെളിവാണ് ഇത്. 

2043 ലെ സാങ്കല്‍പിക കേരളം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ അരുണ്‍ ചന്ദു ചിത്രം ഒരുക്കിയിരിക്കുന്നത്. മോക്യുമെന്‍ററി സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഏലിയന്‍ ഹണ്ടര്‍ വിക്ടര്‍ വാസുദേവനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി എടുക്കാനായി ഒരു സംഘം ചെറുപ്പക്കാര്‍ എത്തുകയാണ്. വിക്ടര്‍ വാസുദേവന്‍റെ സഹായികളാണ് ഗോകുല്‍ സുരേഷും അജു വര്‍ഗീസും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, കെ ബി ഗണേഷ് കുമാര്‍ ആണ് വിക്ടര്‍ വാസുദേവനെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios