ആ നേട്ടത്തില്‍ മലയാളത്തില്‍ മമ്മൂട്ടി തന്നെ താരം; മമ്മൂട്ടിക്ക് മൂന്ന്, മോഹന്‍ലാലിന് രണ്ട്.!

സൗത്ത് ഇന്ത്യ ബോക്സോഫീസിന്‍റെ കണക്ക് പ്രകാരം മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 50 കോടി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും പുതിയ എന്‍ട്രി ഭ്രമയുഗമാണ്. 

Fastest Mollywood Films To Cross 50 Cr Club WorldWide More Movies From Mammootty vvk

കൊച്ചി: പുതിയ കാലഘട്ടത്തില്‍ ഒരു സിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്നത് ബോക്സോഫീസ് കണക്കുകളാണ്. എത്ര വേഗത്തില്‍ ഒരു ചിത്രം എത്ര കോടി നേടുന്നു എന്നതാണ് ചിത്രത്തിന്‍റെ വിജയത്തിന്‍റെ അളവുകോല്‍. ഇത്തരത്തില്‍ നോക്കിയാല്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരോ ചിത്രവും ബോക്സോഫീസില്‍ കഴിവ് തെളിയിക്കണം. മലയാളത്തില്‍ 50 കോടി ഒരു ചിത്രം കളക്ഷന്‍ പിന്നിട്ടാല്‍ അതിനെ വലിയ ഹിറ്റായി കണക്കാക്കാം. അത്തരത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ പത്ത് ചിത്രങ്ങള്‍ പരിശോധിക്കാം. 

സൗത്ത് ഇന്ത്യ ബോക്സോഫീസിന്‍റെ കണക്ക് പ്രകാരം മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 50 കോടി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും പുതിയ എന്‍ട്രി ഭ്രമയുഗമാണ്. ഇതോടെ മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 50 കോടി എത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ ഇടം പിടിച്ചിരിക്കുകയാണ്. അതേ സമയം മോഹന്‍ലാലിന്‍റെ രണ്ട് ചിത്രങ്ങളും, ദുല്‍ഖറിന്‍റെ ഒരു ചിത്രവും, നിവിന്‍റെ ഒരു ചിത്രവും ഉണ്ട്. 

ഈ പട്ടിക ഇങ്ങനെയാണ് (ചിത്രം, എത്ര ദിവസത്തില്‍ 50 കോടി എത്തി)

1.ലൂസിഫര്‍: 4 ദിവസം
2. ഭീഷ്മപര്‍വ്വം : 5 ദിവസം
3. കുറുപ്പ് : 5 ദിവസം
4 2018: 7 ദിവസം
5 കണ്ണൂര്‍ സ്ക്വാഡ് : 9 ദിവസം
6 നേര് :  9 ദിവസം
7 ആര്‍ഡിഎക്സ് : 9 ദിവസം
8 ഭ്രമയുഗം : 11 ദിവസം
9 കായംകുളം കൊച്ചുണ്ണി : 11 ദിവസം
10 പ്രേമലു : 13 ദിവസം.

അതേ സമയം ഈ ലിസ്റ്റില്‍ എത്തിയതോടെ ആ പ്രതീക്ഷകള്‍ ശരിവച്ചിരിക്കുകയാണ് ഭ്രമയുഗം. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം.വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി ചിത്രം നിര്‍ണായക നേട്ടത്തില്‍ എത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമിട്ടു. പ്രേമലുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചിത്രം മുന്നേറിയപ. പിന്നീടെത്തിയ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നേറ്റവും അതിജീവിച്ചാണ് കളക്ഷനില്‍ ഭ്രമയുഗം സുവര്‍ണ നേട്ടത്തില്‍ എത്തിയത് എന്നത് ആരാധകര്‍ക്കും ആവേശമാകുന്ന കാര്യമാണ്. 

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയ രണ്ട് ചിത്രങ്ങളെ അതിജീവിച്ച് ഗൌരവേറിയ ഒരു വിഷയം പ്രതിപാദിക്കുന്ന ഭ്രമയുഗം 50 കോടി ക്ലബില്‍ കുറഞ്ഞ എത്തിയപ്പോള്‍ മമ്മൂട്ടി തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ( ഭീഷ്‍മ പര്‍വവും കണ്ണൂര്‍ സ്‍ക്വാഡും കോടി ക്ലബില്‍ എത്തിയിരുന്നു)  ഇങ്ങനെ ഒരു നേട്ടമുണ്ടാക്കി എന്ന റെക്കോര്‍ഡിട്ടു.

ഇത്തവണത്തെ പൊങ്കാലയും ഇലക്ഷനും തമ്മിലെന്ത്?: സുരേഷ് ഗോപിയുടെ ഉത്തരം ഇങ്ങനെ.!

പൊരിവെയിലത്ത് ബീച്ചില്‍ ഒടിച്ച് കഷ്ടപ്പെടുത്തി സംവിധായകന്‍; കോടികള്‍ നഷ്ടം, ഈ ചിത്രം ചെയ്യില്ലെന്ന് സൂര്യ

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios