ആവേശത്തിന് മുന്നില്‍ ഇനി മൂന്ന് ചിത്രങ്ങള്‍ മാത്രം, വമ്പൻ റെക്കോര്‍ഡും, ഒരേയൊരു താരത്തിന് പിന്നില്‍ ഫഹദ്
ഫഹദിന് മുന്നില്‍ ആ ഒരേയൊരു താരം മാത്രമേയുള്ളൂ.
ഫഹദ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് നാലാമത്തെ മാത്രം ചിത്രമാണ് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി ക്ലബില്‍ എത്തുന്നത്. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്.
ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജ് ആടുജീവിതത്തിലൂടെയായിരുന്നു. രണ്ടാമത് ആ നേട്ടത്തിലെത്തിയിരിക്കുകയാണ് ഫഹദ്. എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷൻ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന അപ്ഡേറ്റും ചിത്രത്തിന്റേതായി പുറത്തായിട്ടുണ്ട്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന് ശ്യാമും.
ആവേശം അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക