ഈ വര്‍ഷത്തെ ഷാരൂഖിന്‍റെ ഏറ്റവും മോശം ഓപ്പണിംഗ്: ഡങ്കി ആദ്യ ദിനം നേടിയത്; സലാറിന് മുന്നില്‍ പിടിച്ചുനില്‍ക്കുമോ

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം മോശമല്ലാത്ത തുടക്കം ഡങ്കി ആദ്യ ദിനം നേടി. 

Dunki box office collection Day 1 Shah Rukh Khan movie makes less than jawan and pathaan on opening day vvk

മുംബൈ: രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഡങ്കി. വ്യാഴാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. ഇത് തുടര്‍ച്ചയായി 1000 കോടി എന്ന ബോക്സോഫീസ് സ്വപ്നവുമായി എത്തിയ ഷാരൂഖ് ചിത്രത്തിന്‍റെ കളക്ഷനെയും ബാധിച്ചുവെന്നാണ് ആദ്യ ദിനത്തിലെ കണക്കുകള്‍ പറയുന്നത്. 

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം മോശമല്ലാത്ത തുടക്കം ഡങ്കി ആദ്യ ദിനം നേടി. എന്നാല്‍ ഈ വര്‍ഷത്തെ ഷാരൂഖ് ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നിവ വച്ച് നോക്കിയാല്‍ വളരെ താഴെയാണ് ഡങ്കിയുടെ റിലീസ് ദിനത്തിലെ ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ എന്നാണ് കാണുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഡങ്കി റിലീസ് ദിനത്തില്‍ 30 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.

അതേ സമയം പഠാന്‍ ആദ്യ ദിനത്തില്‍ 57 കോടിയും, ജവാന്‍ ആദ്യദിനത്തില്‍ 89.5 കോടിയും നേടി. ഇത് വച്ച് നോക്കുമ്പോള്‍ ഡങ്കി കളക്ഷന്‍ ഏറെ പിന്നിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏഴാമത്തെ വലിയ ഓപ്പണിംഗാണ് ഡങ്കിക്ക് ലഭിച്ചത്. 

വ്യാഴാഴ്ച ഡങ്കിയുടെ മൊത്തം ഒക്യുപെൻസി 29.94% ആയിരുന്നു.  ദില്ലി മേഖലയില്‍ 1412 ഷോകളും മുംബൈയിൽ 1081 ഷോകളും ഡങ്കിയുടെ നടന്നുവെന്നാണ് കണക്ക്. ഇവിടെ ഏകദേശം 29.75% ഒക്യുപ്പൻസിയാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഡങ്കിക്ക് ലഭിച്ചത് സോളോ റിലീസായിരുന്നു. എന്നാൽ വെള്ളിയാഴ്ച  സലാര്‍ എത്തിയത് ചിത്രത്തിനെ ബാധിക്കുമോ എന്ന് സംശയമുണ്ട്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന സലാർ മികച്ച ഓപ്പണിംഗാണ് പ്രതീക്ഷിക്കുന്നത്. 

അതേ സമയം ഡങ്കിയുടെ ആദ്യ ദിന ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ രാജ് കുമാര്‍ ഹിരാനിയുടെ അവസാനത്തെ പടത്തെക്കാള്‍ കുറവാണ്. 2018 ല്‍ ഇറങ്ങിയ രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു ആദ്യദിനത്തില്‍ 34.75 കോടി നേടിയിരുന്നു. ചിത്രം അന്ന് ബോക്സോഫീസില്‍ 342.53 കോടിയാണ് ലൈഫ് ടൈം കളക്ഷന്‍ നേടിയത്. 

സലാറിന്‍റെ റിലീസ് പ്രത്യേക ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാര്‍; അനുവദിച്ചത് പ്രത്യേക ആവശ്യം.!

മഹായുദ്ധത്തിനുള്ള കാഹളം: പ്രഭാസ് പൃഥ്വി സ്റ്റീല്‍ ദ ഷോ: സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ റിവ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios