ഡ്യൂണ്‍ പാര്‍ട്ട് 2 ആഗോള ബോക്സോഫീസില്‍ വിസ്മയ കുതിപ്പില്‍; അവതാര്‍, ആവഞ്ചര്‍ റെക്കോഡുകള്‍ പൊളിയും!
തിമോത്തി ഷലാമെ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ് ഒരുക്കിയിരിക്കുന്നത്.
ഹോളിവുഡ്: ഡ്യൂൺ 2 ആഗോള ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ലോകമെങ്ങും റിലീസായ ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രീസെയിലിന് പുറമേ ആദ്യ രണ്ട് ദിനത്തില്‍ തന്നെ പ്രവചിക്കപ്പെട്ട വാരാന്ത്യ കളക്ഷന്‍ നേടിയിരിക്കുകയാണ്. ആദ്യത്തെ അഡ്വാന്‍സ് ബുക്കിംഗ് തിരക്ക് ഡ്യൂണ്‍ പാര്‍ട്ട് 2 ചിത്രത്തിന്‍റെ ബോക്സോഫീസ് കണക്കുകളിലും പ്രതിഫലിക്കുകയാണ്.
തിമോത്തി ഷലാമെ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ് ഒരുക്കിയിരിക്കുന്നത്. ചിത്രം 70 മില്ല്യണ്‍ യുഎസ് ഡോളറോളം ബോക്സോഫീസില്‍ ആദ്യവാരാന്ത്യത്തില്‍ നേടും എന്നായിരുന്നു ബോക്സോഫീസ് ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത്. എന്നാല്‍ ഞായറാഴ്ചയും ശനിയും ബാക്കിനില്‍ക്കെ തന്നെ ഡ്യൂണ്‍ 2 ആ ലക്ഷ്യം മറികടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
നോര്‍ത്ത് അമേരിക്കയിലെ ആഭ്യന്തര വിപണിയില്‍ പ്രിവ്യൂ ഷോകളില്‍ നിന്നും ചിത്രം നേടിയത് 12 മില്ല്യണ്‍ ഡോളര്‍ ആയിരുന്നു. അതിന് പിന്നെ 32 മില്ല്യണ്‍ വെള്ളിയാഴ്ച ചിത്രം നേടി. ഇതിന് പുറമേ ഓവര്‍സീസ് മാര്‍ക്കറ്റില്‍ ചിത്രം രണ്ട് ദിവസത്തില്‍ 22.4 മില്ല്യണ്‍ ഡോളറാണ് നേടിയത്. ഇത്തരത്തില്‍ കുതിച്ചാല്‍ ചിത്രം അതിവേഗം ഒരു ബില്ല്യണ്‍ ക്ലബില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഇതുവരെ 74.6 മില്ല്യണ്‍ ഡോളറാണ് ഡ്യൂണ്‍ 2 നേടിയിരിക്കുന്നത്. ഞായറാഴ്ചയോടെ ഇത് 100 മില്ല്യണ്‍ ആകുവാനുള്ള എല്ലാ സാധ്യതകളും കാണുന്നുവെന്നാണ് വിവരം. 170-195 മില്ല്യണ്‍ വാരാന്ത്യ കളക്ഷനാണ് ഇപ്പോള്‍ ചിത്രത്തിന് പ്രവചിക്കപ്പെടുന്നത്.
അതേ സമയം ഡ്യൂണ്‍ 2 വന്‍ അഭിപ്രായമാണ് നേടുന്നത്. ശരിക്കും ദൃശ്യ വിസ്മയം എന്നാണ് വിവിധ റിവ്യൂകളില്‍ വിശേഷിക്കപ്പെടുന്നത്. തന്‍റെ പിതാവിനെ കൊലപ്പെടുത്തി കുടുംബത്തെ നശിപ്പിച്ച ചക്രവര്‍ത്തിയോടുള്ള പോൾ ആട്രൈഡ്സിന്‍റെ പ്രതികാരമാണ് ചിത്രത്തിന്‍റെ കഥാതന്തു. എന്നാല്‍ ഇതിനപ്പുറം പല അടുക്കുകളായി വലിയ ഇതിഹാസ സമാനകഥയാണ് ഡെനിസ് വില്ലെന്യൂവ് അവതരിപ്പിക്കുന്നത്.
ലോക ബോക്സോഫീസില്‍ അത്ഭുതമായി വിസ്മയ ചിത്രം ഡ്യൂൺ പാര്‍ട്ട് 2; ഗംഭീര ഓപ്പണിംഗ്