തമിഴ്‍നാട്ടില്‍ മാത്രമായി ആ മാന്ത്രിക കളക്ഷനുമായി രായൻ, ഓസ്‍കര്‍ ലൈബ്രറിയുടെ അംഗീകാരവും

ധനുഷിന് മറ്റൊരു അംഗീകാരവും ലഭിച്ചിരിക്കുകയാണ്.

Dhanush Raayans Tamil Nadu collection report hrk

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രം രായൻ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.. രായന്റെ നേട്ടം വെറും ആറ് ദിവസം കൊണ്ടാണ് എന്നതും പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. രായൻ തമിഴ്‍നാട്ടില്‍ നിന്ന് 50 കോടി രൂപയിലധികവും നേടി എന്നാണ് റിപ്പോര്‍ട്ട്.

ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 106 കോടിയില്‍ അധികം ആകെ നേടിയെന്നാണ് റിപ്പോര്‍ട്ട്. ധനുഷ് നായകനായി എത്തിയ രായന്റെ തിരക്കഥ ഓസ്‍കര്‍ അക്കാദമിയുടെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ നിരൂപകരും ധനുഷിന്റെ രായൻ സിനിമയെ പ്രശംസിച്ചിരുന്നു. എന്തായാലും വൻ കുതിപ്പാണ് രായൻ കളക്ഷനിലും നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം കണ്ടവരുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷാണ് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാ തിരക്കഥാകൃത്തും ധനുഷായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: 'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios