ബോളിവുഡ് അരങ്ങേറ്റത്തില്‍ ഒരു റെക്കോര്‍ഡും; ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'ദേവ'

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മാണം

deva movie got biggest weekend box office collection in overseas for a bollywood movie this year shahid kapoor

മലയാളികളുടെ പ്രിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദേവ. മലയാളത്തില്‍ വിജയം നേടിയ തന്‍റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂര്‍ ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ആണ്. ജനുവരി 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ചിത്രം ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ആദ്യ വാരാന്ത്യത്തില്‍ വിദേശത്ത് ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന ബോളിവുഡ് ചിത്രം ആയിരിക്കുകയാണ് ദേവയെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. 11.6 കോടിയാണ് ആദ്യ വാരാന്ത്യം ചിത്രം വിദേശത്തുനിന്ന് നേടിയത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയ ആ​ഗോള കളക്ഷന്‍ 38.30 കോടിയാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യും എന്ന കൗതുകത്തിലാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍.

മുംബൈ പൊലീസിന്‍റെ രചയിതാക്കള്‍ ആയിരുന്നു ബോബി- സഞ്ജയ്ക്കൊപ്പം അബ്ബാസ് ദലാല്‍, ഹുസൈന്‍ ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ദേവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം 70- 80 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. 

ALSO READ : 'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios