ബോളിവുഡിനും സാധിക്കുന്നില്ല; ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിസ്‍മയമായി 'ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍'; നേടിയത്

ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ ചിത്രം

deadpool and wolverine india box office collection

മാര്‍വെലിന്‍റെ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ എക്കാലത്തും ആരാധകരുണ്ട്. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കാണുന്ന തീവ്ര ആരാധകരും എമ്പാടുമുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ കളക്ഷനില്‍ എല്ലായ്പ്പോഴും നേട്ടമുണ്ടാക്കാറുമുണ്ട് ഈ ചിത്രങ്ങള്‍. ഇപ്പോഴിതാ മാര്‍വെലിന്‍റെ ഏറ്റവും പുതിയ ചിത്രം ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍റെ കാര്യവും അങ്ങനെ തന്നെ. ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയില്‍ മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട്. 

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍ ആദ്യ അഞ്ച് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിട്ടുള്ള നെറ്റ് കളക്ഷന്‍ 79 കോടിയാണ്. ​ഗ്രോസ് 101 കോടിയും. 100 കോടി ക്ലബ്ബിലെത്താന്‍ ബോളിവുഡിലെ പല സൂപ്പര്‍താര ചിത്രങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ നേട്ടമെന്ന് ആലോചിക്കണം. പല ഭാഷാ പതിപ്പുകളാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ ഹിന്ദി പതിപ്പിനാണ് കളക്ഷന്‍ കൂടുതല്‍.

30.8 കോടിയാണ് ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍ ഹിന്ദി പതിപ്പ് അഞ്ച് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ് പതിപ്പാണ്. 4.3 കോടിയാണ് തമിഴ് പതിപ്പ് നേടിയത്. ഒറിജിനല്‍ ഇം​ഗ്ലീഷ് പതിപ്പ് 4 കോടിയും തെലുങ്ക് പതിപ്പ് 2.9 കോടിയും നേടിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ രണ്ടാം വാരാന്ത്യത്തിലും ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിതരണക്കാരുടെ കണക്കുകൂട്ടല്‍. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രമായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ പേര് സൂചിപ്പിക്കുന്നതുപോലെ ഡെഡ്പൂള്‍, വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന സൂപ്പര്‍ഹീറോ ചിത്രമാണ്. ഷോണ്‍ ലെവിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios