തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും ആകെ കളക്ഷനില്‍ കുതിപ്പ്, വൻ തുക നേടി മഞ്ഞുമ്മല്‍ ബോയ്‍സ്

മഞ്ഞുമ്മല്‍ ബോയ്‍സ് കര്‍ണാടകത്തില്‍ നേടിയത്.

Chidambarams Manjummel Boys Karnataka collection report out hrk

കേരളത്തില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്‍സ് കളക്ഷനില്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിട്ടുണ്ട്. 2018നെയാണ് മറികടന്നായിരുന്നു നേട്ടം. കര്‍ണാടകതതിലും മികച്ച കുതിപ്പാണ് ചിദംബരത്തിന്റെ ചിത്രം നടത്തുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

തമിഴ്‍നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്ത് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ജാനേമൻ എന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകൻ ചിദംബരം ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി വിശ്വസനീയമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഒരു ആകര്‍ഷണം. സൗഹൃദത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സര്‍വൈവല്‍ ഴോണറില്‍ മലയാളത്തിന്റെ ക്ലാസിക് ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‍സിനെ ചിദംബരം മാറ്റിയെടുത്തിരിക്കുന്നു എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതും

കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.

Read More: ആറാമാഴ്‍ചയിലും ഞെട്ടിച്ച് പ്രേമലു, കേരളത്തില്‍ ഞായാറാഴ്‍ച നേടിയത് വൻ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios