ചന്ദു ചാമ്പ്യൻ ബോക്‌സ് ഓഫീസിലും ചാമ്പ്യനോ; ആദ്യ മൂന്ന് ദിന കളക്ഷന്‍ പറയുന്നത്

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ മുരളികാന്ത് പേട്‌കറിന്‍റെ അസാധാരണ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Chandu Champion box office collection Kartik Aaryan film witnesses growth crosses 20 crore in India vvk

മുംബൈ: പുത്തന്‍ ബോളിവുഡ് ചിത്രം ചന്ദു ചാമ്പ്യൻ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മുന്നേറ്റം തുടരുന്നു. ചിത്രം ഞായറാഴ്ച ഇതുവരെയുള്ള ഏറ്റവും ഉയർന്ന കളക്ഷൻ നേടിയിരിക്കുകയാണ്. സാക്നില്‍ക്.കോം കണക്ക് പ്രകാരം ചന്ദു ചാമ്പ്യൻ അതിന്‍റെ റിലീസിന് ശേഷമുള്ള മൂന്നാം ദിവസം ഇരട്ട അക്കം കടന്നു. ചിത്രത്തിൽ കാർത്തിക് ആര്യനാണ് നായകൻ.

റിലീസ് ദിനത്തില്‍ ചിത്രം 4.75 കോടി രൂപയാണ് നേടിയത്. രണ്ടാം ദിവസം 7 കോടി രൂപയുമാണ് ചിത്രം നേടിയത്. മൂന്നാം ദിവസം ചിത്രം ഇന്ത്യയിൽ 10 കോടി രൂപ നേടി. ഇതുവരെ 21.75 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ചന്തു ചാമ്പ്യൻ ഞായറാഴ്ച ആകെ 32.47 ശതമാനം തീയറ്റര്‍ ഒക്യുപെന്‍സി നേടിയിരുന്നു. 

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ മുരളികാന്ത് പേട്‌കറിന്‍റെ അസാധാരണ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ, ഇന്ത്യൻ ആർമിയിലെ സൈനികൻ, ഗുസ്തിക്കാരൻ, ബോക്‌സർ, 1965 ലെ യുദ്ധ വീരന്‍, നീന്തൽക്കാരൻ എന്നിങ്ങനെ വിവിധ രൂപത്തില്‍ കാർത്തിക് ആര്യന്‍ അഭിനയിക്കുന്നു. 

സാജിദ് നദിയാദ്‌വാലയും കബീർ ഖാനും ചേർന്നാണ് ചന്തു ചാമ്പ്യൻ നിർമ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം വെള്ളിത്തിരയില്‍ എത്തിയത്.  ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, രാജ്പാൽ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള തിളക്കം; സ്ട്രൈക്ക് റേറ്റില്‍ ഞെട്ടി മറ്റ് ഭാഷക്കാര്‍

'മഹാരാജ' തമിഴ് സിനിമയില്‍ ഈ വര്‍ഷം ആദ്യം: വിജയ് സേതുപതി ചിത്രത്തിന് റെക്കോഡ് കളക്ഷന്‍

Latest Videos
Follow Us:
Download App:
  • android
  • ios