ആ ഖ്യാതിയും മമ്മൂട്ടിക്ക്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം; ഒപ്പവും പിന്നാലെയും വന്നവർക്കൊപ്പം കട്ടയ്ക്ക് 'പോറ്റി'
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രം ആയിരുന്നു ഭ്രമയുഗം.
പരീക്ഷണാർത്ഥം പുറത്തിറക്കിയ സിനിമ ആയിരുന്നു ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ആയിരുന്നു ഈ ചലഞ്ച് ഏറ്റെടുത്തത്. പ്രഖ്യാപനം മുതൽ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ആകും സിനിമ എത്തുകെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയിലും കൗതുകത്തിലും ആയിരുന്നു ഭ്രമയുഗത്തിനായി പ്രേക്ഷകർ കാത്തിരുന്നത്. ഒടുവിൽ ഫെബ്രുവരി 15ന് ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കുറിച്ചത് പുതു ചരിത്രം കൂടി ആയിരുന്നു.
'ഭ്രമയുഗം' റിലീസ് ചെയ്ത് പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ സിനിമ നേടിയ കളക്ഷൻ വിവരം പുറത്തുവരികയാണ്. ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക വിവര പ്രകാരം 55 കോടിയിലേറെയാണ് മമ്മൂട്ടി ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇതാദ്യമായാണ് ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം 55 കോടിയിലേറെ നേടുന്നതെന്നും ഇവർ കുറിക്കുന്നു.
അതേസമയം, നിലവിൽ മലയാളത്തിൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും സൂപ്പർ ഹിറ്റായി ഓടുകയാണ്. ഒന്ന് ഫുൾ എന്റർടെയ്ൻമെന്റ് ആണെങ്കിൽ മറ്റൊന്ന് സൂപ്പർ സർവൈവൽ ത്രില്ലർ. ഇവർക്കൊപ്പം ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പിടിച്ചു നിൽക്കുക എന്നത് ചെറിയ കാര്യമല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
തമിഴ്നാട് ഫിലിം അവാർഡ് 2015: മികച്ച സിനിമ 'തനി ഒരുവൻ', നടൻ മാധവൻ, നടി ജ്യോതിക; മറ്റുള്ളവ ഇങ്ങനെ
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രം ആയിരുന്നു ഭ്രമയുഗം. അതുകൊണ്ട് തന്നെ ഏവരും മിനിമം ഗ്യാരന്‍റി ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നു. ഒപ്പം മമ്മൂട്ടി കൂടി ആയപ്പോൾ സംഗതി കളറായി. ഒടുവിൽ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രം എന്ന പദവിയും ഭ്രമയുഗം സ്വന്തമാക്കി. മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ പ്രകടനങ്ങളും പ്രശംസിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..