കേരളത്തിൽ മാത്രമല്ല, വിദേശത്തും ബോക്സ് ഓഫീസ് ചലനം! യുകെയിൽ കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി മമ്മൂട്ടി, കണക്കുകള്‍

കര്‍ണാടകത്തിലും കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് മമ്മൂട്ടി നേടിയത്

bramayugam box office opening figures from uk and ireland mammootty rahul sadasivan night shift studios nsn

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് മമ്മൂട്ടിയോളം പരീക്ഷണങ്ങള്‍ നടത്തുന്ന മറ്റൊരു നായക നടന്‍ ഉണ്ടാവില്ല. കൊവിഡിനു ശേഷം ഇങ്ങോട്ടുള്ള അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്രപ്രേമിയെ ത്രില്ലടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗവും അങ്ങനെതന്നെ. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടുമായി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. അതിന്‍റെ ഫലം ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തെത്തിയിരിക്കുകയാണ്. 

യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍റെ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഈ മാര്‍ക്കറ്റുകളില്‍ നിന്നായി 35,500 പൗണ്ട് ആണ് ചിത്രം ആദ്യദിനം നേടിയതെന്ന് അവിടുത്തെ വിതരണക്കാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റം വരുത്തിയാല്‍ 37 ലക്ഷമാണ് ഈ സംഖ്യ. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഭ്രമയുഗം നേടിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള പല മാര്‍ക്കറ്റുകളിലും ഭ്രമയുഗം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

കര്‍ണാടകമാണ് അതിന് ഒരു ഉദാഹരണം. 42 ലക്ഷമാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് ആദ്യദിനം നേടിയത് എന്നാണ് കണക്കുകള്‍. അതേസമയം കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 3.05 കോടിയാണ്. ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. മോഹന്‍ലാലിന്‍റെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാം സ്ഥാനത്ത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.

ALSO READ : മീര ജാസ്‍മിനൊപ്പം അശ്വിന്‍ ജോസ്; വി കെ പ്രകാശിന്‍റെ 'പാലും പഴവും' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios