കൊടുമണ്‍ പൊറ്റി 'തിങ്കളാഴ്ച പരീക്ഷ' ജയിച്ചോ?: ഭ്രമയുഗത്തിന് ആദ്യ തിങ്കളാഴ്ച സംഭവിച്ചത് !

ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണിത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഈ വാരം റിലീസിന് ഒരുങ്ങുകയാണ്.

Bramayugam Box Office Collection Day 5 Mammootty film tackle monday test vvk

കൊച്ചി: സമീപകാല മലയാള സിനിമയിലെ വന്‍ പരീക്ഷണമായിട്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സിനിമയായി മാറുകയാണ് മമ്മൂട്ടി അഭിനയിക്കുന്ന ഭ്രമയുഗം. ആഗോള ബോക്സോഫീസില്‍ 4 ദിവസത്തില്‍ 30 കോടി നേട്ടത്തിലേക്ക് എത്തിയ ചിത്രം കേരള ബോക്സോഫീസിലും കുതിപ്പ് തുടരുന്നുണ്ട്. അതേ സമയം എല്ലാവരും ഉറ്റുനോക്കിയ 'മണ്‍ഡേ പരീക്ഷണത്തില്‍' മമ്മൂട്ടി ചിത്രം വിജയിച്ചു എന്ന് പറയാവുന്ന തരത്തിലുള്ള കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആദ്യ വീക്കന്‍റിന് ശേഷം ഒരു ചിത്രം കളിക്കുന്ന ആദ്യത്തെ തിങ്കളാഴ്ച പ്രേക്ഷകര്‍ ഒരു ചിത്രത്തെ എങ്ങനെ സ്വീകരിച്ചു എന്ന് വിലയിരുത്തപ്പെടുന്നത് ആ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കും ഇതിനെയാണ് പൊതുവില്‍ ബോക്സോഫീസ് മണ്‍ഡേ ടെസ്റ്റ് എന്ന് പറയുന്നത്. ഇത്തരത്തില്‍ നോക്കിയാല്‍ സാക്നില്‍ക്.കോം പുറത്തുവിട്ട പ്രഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ ഭ്രമയുഗം ഫെബ്രുവരി19 ആദ്യ തിങ്കളാഴ്ച  1.65 കോടിയാണ് കളക്ട് ചെയ്തത്. ഇത് ഭേദപ്പെട്ട കണക്കാണ്. 

ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യന്‍ ബോക്സോഫീസ് ആകെ ഗ്രോസ് 14.40 കോടിയാണ് ലഭിച്ചത്. 29.49% ആയിരുന്നു ചിത്രത്തിന്‍റെ ആകെ ഒക്യുപെഷന്‍. 

അതേ സമയം ഞായറാഴ്ച വരെയുള്ള ഭ്രമയുഗത്തിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിരുന്നു. വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3.39 കോടി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17.69 കോടി. ഇങ്ങനെ ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോള്‍ നാല് ദിവസം കൊണ്ട് ചിത്രം ആകെ നേടിയിരിക്കുന്നത് 32.93 കോടിയാണ്. 

ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണിത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഈ വാരം റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ കാര്യമായി സ്വീകരിക്കുന്നപക്ഷം മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റ് സംഭവിക്കാനുള്ള സാധ്യതയാണ് വഴി തുറക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഒരേപോലെയുള്ള സ്വീകാര്യതയാണ് ചിത്രം നേടിയത്. മലയാളം പതിപ്പ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് കേരളത്തിന് പുറത്ത് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ഭ്രമയുഗം എത്തിയിരുന്നു. ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് സമയത്തുതന്നെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയും പ്രതികരണവും നേടുന്നത് അപൂര്‍വ്വമാണ്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും. 

മമ്മൂട്ടിയുടെ രാക്ഷസ നടനം; വെറും നാല് ദിവസത്തില്‍ വാലിബന്‍റെ ലൈഫ് ടൈം കളക്ഷന്‍ തൂക്കി 'ഭ്രമയുഗം' !

'അച്ഛന്‍ മരിച്ച് അംബുലന്‍സില്‍ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു, അമ്മ എന്ത് ചെയ്യും?; അതിനുള്ള ഉത്തരമാണ് ഞങ്ങള്‍'

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios