മമ്മൂട്ടിയുടെ രാക്ഷസ നടനം കാണാതിരിക്കാന്‍ പറ്റുമോ?: ഇരച്ചെത്തി പ്രേക്ഷകര്‍, ഭ്രമയുഗം രണ്ടാം ദിനം നേടിയത്.!
മമ്മൂട്ടിയുടെ അവസാന റിലീസായ കാതൽ ദ കോർ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തേക്കാൾ മികച്ച പ്രകടനമാണ് ഭ്രമയുഗം നടത്തുന്നത്.
കൊച്ചി: മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ദിനത്തില്‍ മികച്ച കളക്ഷനാണ് നേടിയത്. ഇപ്പോള്‍ രണ്ടാം ദിനത്തിലും ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ചിത്രത്തിന്‍റെ ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷൻ നിലവിൽ 5.6 കോടി രൂപയാണ്.
3.1 കോടിയാണ് ഭ്രമയുഗം റിലീസ് ദിനത്തില്‍ നേടിയതെങ്കില്‍ രണ്ടാം ദിനം 2.5 കോടി കളക്ഷൻ നേടി. 72.65 ശതമാനം ഒക്യുപൻസിയുമായി നൈറ്റ് ഷോകളിൽ ഭ്രമയുഗത്തിന് ലഭിച്ചത്. ഇതേത്തുടർന്ന് ഈവനിംഗ് ഷോകളിൽ 51 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 36.83 ശതമാനവും, രാവിലെയുള്ള ഷോയില്‍ 26.92 ശതമാനവും ഒക്യുപൻസി ഭ്രമയുഗത്തിന് ലഭിച്ചു.
മമ്മൂട്ടിയുടെ അവസാന റിലീസായ കാതൽ ദ കോർ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തേക്കാൾ മികച്ച പ്രകടനമാണ് ഭ്രമയുഗം നടത്തുന്നത്. കാതൽ രണ്ടാം ദിനം നേടിയത് 1.25 കോടി രൂപയാണ് നേടിയിരുന്നത്. ഞായര്‍ ദിവസം ചിത്രം മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ മികച്ച അഭിപ്രായം ചിത്രം നേടുന്നുണ്ട്.
ആദ്യ വാരാന്ത്യം ചിത്രം സ്വീകരിക്കപ്പെട്ടോ എന്ന് അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആയിരിക്കും. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റില്‍ ഒരുക്കിയ ഒരു ഹൊറർ മൂവിയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടുമായി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. അതിന്‍റെ ഫലം ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നുമുണ്ട്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും. അതേ സമയം ആദ്യദിനത്തില്‍ മമ്മൂട്ടിയുടെ ഭ്രമയുഗം ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!