സെഞ്ച്വറിയടിച്ച് വിക്രം, 'പൃഥ്വിരാജ്' 23 കോടി; തെന്നിന്ത്യക്ക് മുന്നിൽ വീണ്ടും പതറി ബോളിവുഡ്

ജൂണ്‍ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജും റിലീസ് ചെയ്തത്.

Bollywood has surrendered to South Indian movies

ർആർആർ, കെജിഎഫ് 2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ഹിറ്റിന് പിന്നാലെയാണ് സിനിമാ മേഖലയിൽ തെന്നിന്ത്യൻ ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബോളിവുഡ് ഏറെക്കാലം കൈയടക്കിവച്ചിരുന്ന ആധിപത്യം പഴങ്കഥ ആകുകയായിരുന്നു. വൻ ക്യാൻവാസിലെത്തുന്ന തെന്നിന്ത്യൻ ചിത്രങ്ങളെ ഭയക്കേണ്ട സാഹചര്യത്തിലാണ് നിലവിൽ ബോളിവുഡ് വ്യവസായം. ഇപ്പോഴിതാ കമൽഹാസൻ ചിത്രം വിക്രമിന് മുന്നിലും ബോളിവുഡിന് അടിപതറിയിരിക്കുകയാണ്. 

അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രമായ 'സാമ്രാട്ട് പൃഥ്വിരാജ്' രണ്ട് ദിവസത്തിൽ 23 കോടി നേടിയപ്പോൾ, രണ്ട് ദിവസം കൊണ്ട് വിക്രം സ്വന്തമാക്കിയത് 100 കോടിയാണ്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ മേജറും 'സാമ്രാട്ട് പൃഥ്വിരാജി'നെ സാരമായി ബാധിച്ചിട്ടുണ്ട്. 

ജൂണ്‍ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജും റിലീസ് ചെയ്തത്.  മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം 150 കോടി തൊട്ടിരിക്കുകയാണ് കമൽ‌ഹാസന്റെ വിക്രം. ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്.‌ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

Vikram Movie : സൂര്യക്ക് സ്വപ്ന സാഫല്യം; 'വിക്ര'മിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

Latest Videos
Follow Us:
Download App:
  • android
  • ios