ഒരാഴ്ചയായി തീയറ്ററില്‍:ദിലീപിന്‍റെ ബാന്ദ്ര എത്ര നേടി; കളക്ഷന്‍ വിവരങ്ങള്‍‌ ഇങ്ങനെ.!

അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടു എന്ന ആകര്‍ഷണവുമുണ്ടായിരുന്നു.

Bandra Box Office Collection in one week bandra hit or flop collection details vvk

കൊച്ചി: ദിലീപ് നായകനായ ബാന്ദ്ര തീയറ്ററില്‍ കഴിഞ്ഞ വ്യാഴാഴ്ച ഒരു വാരം പൂര്‍ത്തിയാക്കിയപ്പോള്‍ ആഭ്യന്തര ബോക്സോഫീസിലെ കളക്ഷന്റെ കണക്കുകള്‍ പുറത്ത്. ബാന്ദ്രയ്‍ക്ക് ആകെ നേടാനായത്  4.15 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഏഴ് ദിവസത്തില്‍ ബാന്ദ്ര ഇന്ത്യന്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് നല്‍കുന്നത്. സാക്നില്‍കിന്റെ കണക്കു പ്രകാരം വ്യാഴാഴ്ച ബാന്ദ്രയുടെ കളക്ഷൻ ഇന്ത്യയില്‍ നിന്ന് ആകെ 23 ലക്ഷമാണ്.

ഏഴു ദിവസത്തില്‍ ചിത്രം റിലീസ് ദിനത്തില് 1.15 കോടി, രണ്ടാം ദിനത്തില്‍ 0.89 കോടി, മൂന്നാം ദിനത്തില്‍ 0.94 കോടി, നാലാം ദിനത്തില്‍ 0.33 കോടി, അഞ്ചാം ദിനം 0.33 കോടി, ആറാം ദിനം 28 ലക്ഷം, ഏഴാം ദിനം 23 ലക്ഷം എന്നിങ്ങനെയാണ് ബാന്ദ്രയുടെ കളക്ഷന്‍. ഏഴാം ദിനത്തില്‍ ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 11.64% ആയിരുന്നു.

അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടു എന്ന ആകര്‍ഷണവുമുണ്ടായിരുന്നു. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ദിലീപ് നായകനായി എത്തിയത് ആലയായിട്ടായിരുന്നു. ബാന്ദ്രയില്‍ വേറിട്ട മുഖമായിരുന്നു ദിലീപിന്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു ഒരു ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ബാന്ദ്രയില്‍ പ്രണയവും നിറഞ്ഞു നില്‍ക്കുന്നു.

അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധാനം. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.

കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.

വാരണാസിയില്‍ ഗംഗാ ആരതിയിൽ പങ്കെടുത്ത് സണ്ണി ലിയോണ്‍

ഷാരൂഖാന്‍ ഡങ്കിക്ക് സമാനമായ തിരക്കഥ 'പ്രായമായെന്ന് പറഞ്ഞ്' തള്ളി: വെളിപ്പെടുത്തലുമായി സംവിധായിക.!

Latest Videos
Follow Us:
Download App:
  • android
  • ios