ബോക്സ് ഓഫീസില്‍ ഗുഡ് ന്യൂസ് ഉണ്ടോ? 'ബാഡ് ബോയ്‍സ്' ആദ്യ 3 ദിവസം നേടിയത്
ഒമര്‍ സംവിധാനം ചെയ്ത ചിത്രം 13 നാണ് എത്തിയത്
ഇത്തവണത്തെ ഓണം റിലീസുകളുടെ കൂട്ടത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്സ്. റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ സംവിധാനം ചെയ്ത ചിത്രം 13 നാണ് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 23 ലക്ഷമാണ്. രണ്ടാം ദിനമായ ശനിയാഴ്ച ഇത് 26 ലക്ഷത്തിലേക്കും തിരുവോണ ദിനമായ ഞായറാഴ്ച ഇത് 42 ലക്ഷത്തിലേക്കും ഉയര്‍ന്നു. ചിത്രത്തിന്‍റെ ഇന്ത്യ നെറ്റ് കളക്ഷന്‍ മൂന്ന് ദിവസം കൊണ്ട് 91 ലക്ഷമാണ്. ഗ്രോസ് 1.01 കോടിയും.
തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ഛായാഗ്രഹണം ആൽബി. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആണ്. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മ്യൂസിക് വില്യം ഫ്രാൻസിസ്, എഡിറ്റർ ദീലീപ് ഡെന്നീസ്, ലിറിക്സ് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഉബൈനി യൂസഫ്, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് പ്ലേ കാർട്ട്, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, ഡിസൈൻ മനു ഡാവിഞ്ചി.
ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി