എന്‍ഡ്‍ഗെയിമിനെയും മറികടന്ന് ഇന്ത്യയില്‍ അവതാര്‍ 2; രാജ്യത്ത് എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം
അന്തര്‍ദേശീയ ബോക്സ് ഓഫീസില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2
ഹോളിവുഡ് സിനിമകളുടെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. ഹോളിവുഡില്‍ നിന്നുള്ള പ്രധാന ചിത്രങ്ങള്‍ക്ക് രാജ്യത്ത് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബോക്സ് ഓഫീസ് പ്രതികരണം അത്തരത്തിലുള്ളതാണ്. ഇപ്പോഴിതാ ജെയിംസ് കാമറൂണിന്‍റെ എപിക് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ഇന്ത്യന്‍ കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അവതാര്‍ 2 ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 439.50 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ ട്വീറ്റ് ചെയ്തു, സുമിത് അവതരിപ്പിക്കുന്ന കണക്ക് പ്രകാരം എന്‍ഡ്ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടി ആയിരുന്നു. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രവചനം.
ALSO READ : ഒഫിഷ്യല്‍! രജനിക്കൊപ്പം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍: ആദ്യ സ്റ്റില്‍
അതേസമയം അന്തര്‍ദേശീയ ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് ജെയിംസ് കാമറൂണിന്‍റെ സ്വപ്നചിത്രം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. ടോപ്പ് ഗണ്‍: മാവറിക്കിനെ പിന്തള്ളിയാണ് പട്ടികയില്‍ ദ് വേ ഓഫ് വാട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. ചിത്രത്തിന്‍റെ 3, 4, 5 ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെടുമെന്ന് ജെയിംസ് കാമറൂണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്ബിഒ മാക്സിന്‍റെ ങു ഈസ് ടോക്കിംഗ് റ്റു ക്രിസ് വാലസ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് കാമറൂണ്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.