കിഷ്‍കിന്ധാ കാണ്ഡം ആകെ നേടിയത് എത്ര?, വിദേശത്തും വൻ തുക, കണക്കുകള്‍

ശരിക്കും കിഷ്‍കിന്ധാ കാണ്ഡം നേടിയതിന്റെ കളക്ഷൻ കണക്കുകള്‍.

Asif Alis Kishkindha Kaandam collection report out earns 57 crore rupees hrk

ആസിഫ് അലി നായകനായി വന്ന ചിത്രം കിഷ്‍കിന്ധാ കാണ്ഡം പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണ്. ഉള്‍ക്കരുത്തുള്ള മികച്ച ഒരു മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം കളക്ഷനിലും കുതിക്കുകയാണ്. ആസിഫ് അലി ചിത്രം 57 കോടി ആഗോളതലത്തില്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്നത് വൻ നേട്ടമായിട്ടാണ് സിനിമ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും കഥാപാത്രങ്ങളായി നിര്‍ണായകമായിരുന്നു. ഇനി കിഷ്‍കിന്ധാ കാണ്ഡം 75 കോടി എന്ന മാര്‍ക്കിലേക്കാണ് ലക്ഷ്യം വയ്‍ക്കുന്നത്.

കിഷ്‍കിന്ധാ കാണ്ഡം വിദേശത്ത് 21.6 കോടി രൂപയോളം നേടിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതില്‍ നിന്ന് ആസിഫ് അലി ചിത്രത്തിന്റെ നേട്ടം വലിയ തുകയിലേക്ക് എത്തിയത്. അതിനാല്‍ കിഷ്‍കിന്ധാ കാണ്ഡം മലയാള സിനിമയില്‍ വേറിട്ടതാകുന്നു.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്. 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios