കാര്‍ത്തിയുടെ മെയ്യഴകന് എന്താണ് സംഭവിക്കുന്നത്?, ചിത്രം കേരളത്തില്‍ ക്ലിക്കായോ?

മെയ്യഴകന്റെ കേരളത്തിലെ കളക്ഷൻ കണക്കുകള്‍.

Arvind Swamy Karthi Meiyazhagan collection Kerala report hrk

അരവിന്ദ് സ്വാമിയുടെയും കാര്‍ത്തിയുടേതുമായി എത്തിയ ചിത്രമാണ് മെയ്യഴകൻ. സംവിധാനം പ്രേം കുമാറാണ് നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ കേരളത്തിലും ആരാധകുള്ള താരങ്ങളുടെ ചിത്രമായിട്ടും നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നാണ് അനലിസ്റ്റുകളുടെ കളക്ഷൻ റിപ്പോര്‍ട്ട്.

കാര്‍ത്തിയുടെ മെയ്യഴകൻ ആഗോളതലത്തില്‍ 15 കോടിയോളമാണ് ആകെ നേടിയത്. എന്നാല്‍ കേരളത്തില്‍ 37 ലക്ഷമാണ് കളക്ഷൻ ആകെ നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. കളക്ഷൻ കണക്കുകള്‍ മൂന്ന് ദിവസത്തേതാണ്. ഫീല്‍ ഗുഡ് സിനിമ ആയിട്ടും ചിത്രത്തിന് കേരളത്തില്‍ നേട്ടമുണ്ടാക്കാൻ സാധിക്കാത്തത് നിരാശാജനകമാണ്.

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നീ താരങ്ങളും കഥാപാത്രങ്ങളായി ഉണ്ട്. പി ശിവപ്രസാദാണ് കാര്‍ത്തിയുടെ സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios