'സ്ത്രീ വിരുദ്ധം, വയലന്‍സ്, വിവാദം 'എ' പടം': പക്ഷെ 'അനിമലിന്‍റെ' കളക്ഷന്‍ കേട്ട് ഞെട്ടി സിനിമ ലോകം.!
ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്സ് പോസ്റ്റ് അനുസരിച്ച് ചിത്രം മൂന്ന് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 360 കോടി നേടിയിട്ടുണ്ട്.
മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ ബോക്സോഫീസില്‍ കുതിക്കുകയാണ്. വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ടെങ്കിലും കളക്ഷനെ അത് ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയും വിവാദവുമാകുന്നത്.
എന്തായാലും ആദ്യത്തെ ഞായറാഴ്ച മികച്ച കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്സ് പോസ്റ്റ് അനുസരിച്ച് ചിത്രം മൂന്ന് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ 360 കോടി നേടിയിട്ടുണ്ട്.
അതേ സമയം നോര്‍ത്ത് അമേരിക്കയില്‍ ചിത്രം വലിയ കളക്ഷനാണ് നേടുന്നത് ഓപ്പണിംഗ് വാരാന്ത്യത്തില്‍ ചിത്രം 41.3 കോടിയാണ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയത്. അതായത് ഇനിയും ഏറെ നാഴികകല്ലുകള്‍ ചിത്രം ഈ ബോക്സോഫീസില്‍ പിന്നിടും എന്നാണ് വിവരം.
അതേ സമയം ബോക്സോഫീസ് കണക്കുകള്‍ പങ്കുവയ്ക്കുന്ന സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 71.46 കോടിയാണ് നേടിയത് എന്നാണ് പറയുന്നത്. ഇതോടെ മൂന്ന് ദിവസത്തില്‍ ചിത്രം ഇന്ത്യയില്‍ മാത്രം 201.53 കോടി കളക്ഷന്‍ നേടി. ഇതില്‍ 176 കോടിയും ഹിന്ദിയിലാണ് നേടിയത്.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രണ്‍ബീറിന്‍റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്‍റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്