ഇന്ത്യന്‍ സിനിമയില്‍‍ ഈ നേട്ടം നേടിയത് വെറും 10 പടങ്ങള്‍‍ മാത്രം; വന്‍ റെക്കോഡ് ഇട്ട് രണ്‍ബീറിന്‍റ അനിമല്‍.!

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം, അനിമൽ ആദ്യ ആഴ്ച 337.58 കോടി കളക്ഷന്‍ നേടിയിരുന്നു

Animal box office Ranbir Kapoors film enters 500 crore in India 10th indian film make this club vvk

മുംബൈ: ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയം ആകുകയാണ് അനിമല്‍. മൂന്നാമത്തെ ഞായറാഴ്ചത്തെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ 500 കോടി ബോക്സോഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രൺബീർ കപൂറിനെ കൂടാതെ രശ്മിക മന്ദാന, ബോബി ഡിയോൾ, അനിൽ കപൂർ,ശക്തി കപൂർ, പ്രേം ചോപ്ര എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം, അനിമൽ ആദ്യ ആഴ്ച 337.58 കോടി കളക്ഷന്‍ നേടിയിരുന്നു  ഇതില്‍ തന്നെ ഹിന്ദി 300.81 കോടി, തെലുങ്ക്: 33.45 കോടി, തമിഴ്: 2.73 കോടി, കന്നഡ: 52 ലക്ഷം, മലയാളം: 7 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. രണ്ടാമത്തെ ആഴ്ചയിൽ അനിമല്‍ നേടിയത് 139.26 കോടിയാണ്. ഇതില്‍ ഹിന്ദി: 130.73 കോടി, തെലുങ്ക്: 7.31 കോടി, തമിഴ്: 1.08 കോടി, കന്നഡ: ₹6 ലക്ഷം, മലയാളം: ₹8 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

15-ാം ദിവസം ചിത്രം 8.3 കോടി നേടി. 16-ാം ദിവസം ചിത്രം നേടിയത് 12.8 കോടിയാണ്. 17-ാം ദിവസം ഇന്ത്യയിൽ 14.08 കോടി രൂപയാണ് ചിത്രം നേടിയത്. അനിമൽ ഇന്ത്യയിൽ നിന്ന് മാത്രം ഇതോടെ 512.02 കോടി രൂപയാണ് നേടിയത്. ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രമായി ഈ വര്‍ഷം 500 കോടി പിന്നിടുന്ന മൂന്നാമത്തെ ചിത്രമാണ് ഇതോടെ ആനിമല്‍.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ത്യയില്‍ നിന്നും 500 കോടി നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്ന പത്താമത്തെ ചിത്രമാണ് അനിമല്‍. ബാഹുബലി 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, ജവാന്‍, പഠാന്‍, ഗദ്ദര്‍ 2 എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റ് പടങ്ങള്‍. 

റിലീസ് ചെയ്ത് 16 ദിവസങ്ങൾക്കുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ 800 കോടിയിലധികം ഗ്രോസ് നേടിയതായി നിർമ്മാതാക്കൾ ഞായറാഴ്ച അറിയിച്ചിരുന്നു. അനിമലിന്‍റെ നിര്‍മ്മാതാക്കലായ ടി-സീരീസിന്‍റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് അനിമല്‍. 

ചിത്രം തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ഒരു വിഭാഗം നിരൂപകരും പ്രേക്ഷകരും ഇതിലെ വയലന്‍സിനെയും സ്ത്രീവിരുദ്ധതതെയും ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മൂന്ന് മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണ് അനിമൽ. വിക്കി കൗശലിനെ നായകനാക്കി മേഘ്‌ന ഗുൽസാറിന്റെ സാം ബഹാദൂർ റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് അനിമല്‍ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ലോകേഷ് രജനി ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചു: ചെയ്യില്ലെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍, കാരണം ഇതാണ്.!

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'സ്കൂള്‍ വിദ്യാര്‍ത്ഥി'ലുക്കില്‍ മാറി ശിവകാര്‍ത്തികേയന്‍

Latest Videos
Follow Us:
Download App:
  • android
  • ios