ഈ വര്‍ഷത്തില്‍ ഇനി 19 ദിവസം ബാക്കി, പക്ഷെ 'പുഷ്പരാജ്' ആ റെക്കോഡും തകര്‍ത്തു; അടുത്തത് ഉന്നം ബാഹുബലി 2 !
പുഷ്പ 2 ബോക്സ് ഓഫീസിൽ 8-ാം ദിനത്തിലും 37.9 കോടി നേടി. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്ന ചിത്രം ബാഹുബലി 2 - ദി കൺക്ലൂഷൻ വെല്ലുവിളിയാകുമെന്നാണ് കണക്ക് കൂട്ടല്‍.
ഹൈദരാബാദ്: പുഷ്പ 2 ബോക്‌സ് ഓഫീസ് തേരോട്ടം തുടരുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച് സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രം 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകാണ് ഈ കണക്ക് പുറത്തുവിട്ടത്.
പുഷ്പ 2 ബോക്സ് ഓഫീസിൽ 8-ാം ദിനത്തിലും അസാധാരണ പ്രകടനം തുടർന്നു ഇന്ത്യൻ ബോക്സോഫീസില്‍ ചിത്രം 37.9 കോടിയാണ് നേടിടിയത്. സാക്നിൽക് പറയുന്നതനുസരിച്ച്, ഏഴാം ദിവസം 1,000 കോടി രൂപ ക്ലബില്‍ എത്തിയ പുഷ്പ 2 വാരാന്ത്യത്തിലും വീക്ക് ഡേകളിലും വെല്ലുവിളികളില്ലാതെ ബോക്സോഫീസ് ഭരിക്കുകയാണ്.
ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്ന അല്ലു അർജുന്‍റെ സിനിമ എസ്എസ് രാജമൗലിയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ബാഹുബലി 2 - ദി കൺക്ലൂഷൻ വെല്ലുവിളിയാകും എന്നാണ് കണക്ക് കൂട്ടല്‍. ബാഹുബലി 2 ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ്.
10-11 ദിവസങ്ങൾ കൊണ്ട് ബാഹുബലി 2വിന്‍റെ കളക്ഷന്‍ റെക്കോഡ് പുഷ്പ മറികടന്നേക്കും എന്നാണ് ബോക്സോഫീസ് വൃത്തങ്ങളുടെ കണക്ക്. ആഗോള കളക്ഷനിൽ ഏറ്റവും വേഗത്തിൽ 1,000 കോടി നേടിയ ഇന്ത്യൻ ചിത്രമായി പുഷ്പ 2 ഇതിനകം മാറിയിട്ടുണ്ട്.
മുന്‍ദിനത്തിലെ കളക്ഷനില്‍ നിന്നും 12.57% ഇടിവുണ്ടായിട്ടും പുഷ്പ 2 വ്യാഴാഴ്ച 37.9 കോടി നേടിയതായി സാക്നിൽക് പറയുന്നു. പ്രാദേശിക ഭാഷകളിലെ കണക്ക് പരിശോധിച്ചാല്‍ വ്യാഴാഴ്ച പുഷ്പ 2 തെലുങ്കിൽ 8 കോടിയും, തമിഴിൽ 1.8 കോടിയും, കന്നഡയിലും മലയാളത്തില്‍ 0.3 കോടിയും നേടി. അതേ സമയം ഹിന്ദിയിൽ ചിത്രം വന്‍കുതിപ്പ് തന്നെ തുടരുന്നു അവിടെ 27.5 കോടി നേടി ചിത്രം.
ഇന്ത്യയിൽ പുഷ്പ 2വിന്‍റെ മൊത്തം കളക്ഷൻ 8-ാം ദിവസം 726.25 കോടി രൂപയാണ്. ഇതിൽ പുഷ്പ 2 തെലുങ്കിൽ 241.9 കോടിയും ഹിന്ദി ഭാഷയിൽ 425.6 കോടിയും ലഭിച്ചു. തമിഴ് പതിപ്പ് 41 കോടിയും കന്നഡയിൽ 5.35 കോടിയും മലയാളത്തിൽ 12.4 കോടിയും ലഭിച്ചു.
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.
1000 കോടിയിലും 'സ്റ്റോപ്പ്' ഇല്ല, പക്ഷേ; 'പുഷ്‍പ 2' കളക്ഷന് സംഭവിക്കുന്നത്
പുഷ്പ 2 ഷോ കഴിഞ്ഞപ്പോള്‍, പ്രേക്ഷകനായ 35കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍: പൊലീസ് അന്വേഷണം