ഇതും പൊട്ടുമോ? അക്ഷയ് കുമാറിന്‍റെ നില ആശങ്കയിലാണ്: സർഫിറയുടെ റിലീസ് ദിവസത്തെ ഗതി ഇതാണ് !
സർഫിറ അഡ്വാന്‍സ് ബുക്കിംഗ് തീര്‍ത്തും മോശമായിരുന്നു. ഇത് ബോക്സോഫീസിലും ആദ്യദിനങ്ങളില്‍ പ്രതിഫലിച്ചു എന്നാണ് വിവരം.
മുംബൈ: അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം സർഫിറ ജൂലൈ 12 നാണ് തീയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് നിരാശജനകായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ.
പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സർഫിറ അഡ്വാന്‍സ് ബുക്കിംഗ് തീര്‍ത്തും മോശമായിരുന്നു. ഇത് ബോക്സോഫീസിലും ആദ്യദിനങ്ങളില്‍ പ്രതിഫലിച്ചു എന്നാണ് വിവരം. ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റ് സാക്നില്‍.കോം കണക്കുകള്‍ പ്രകാരം 2.40 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. അതേ സമയം പലയിടത്തും ചിത്രത്തിന്‍റെ ഷോകള്‍ റിലീസ് ദിനത്തില്‍ തന്നെ ക്യാന്‍സിലായി എന്നും വിവരമുണ്ട്.
ആദ്യ ദിവസത്തെ കളക്ഷന്‍ കുറവാണെങ്കിലും തീയറ്റര്‍ ഒക്യൂപെഷന്‍ ഒരോ ഷോ കഴിയുമ്പോഴും കൂടിവരുന്ന ട്രെന്‍റ് റിലീസ് ദിനത്തില്‍ കണ്ടത്. മോണിംഗ് ഷോയില്‍ 7.03 ശതമാനം, നൂണ്‍ ഷോ 13.72 ശതമാനം, നൈറ്റ് ഷോ 20.28 ശതമാനം എന്ന നിലയിലാണ്. ഇത് ശനിയാഴ്ചയും ഞായാറാഴ്ചയും ചിത്രം മെച്ചപ്പെട്ടേക്കും എന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ.
ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് അക്ഷയ് കുമാറിന്‍റെ കരിയറിലെ തന്നെ ഏറ്റവും കുറഞ്ഞ തുകയാണ് നേടിയത്. അതിനാല്‍ തന്നെ ചിത്രത്തിന് മോശം ഇനീഷ്യലാണ് പൊതുവില്‍ ബോളിവുഡ് പ്രതീക്ഷിച്ചിരുന്നത്. ആദ്യ വാരാന്ത്യത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ മെച്ചപ്പെട്ടില്ലെങ്കില്‍ തുടര്‍ച്ചയായി വീണ്ടും പരാജയം രുചിക്കും അക്ഷയ് കുമാര്‍.
'ഇന്ത്യന്‍ താത്ത എനി വാര്‍ മോഡില്‍': ഇന്ത്യന്‍ 3 വരും, ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു
പറഞ്ഞ വാക്ക് മാറ്റാന്‍ വിജയ്: ദളപതി രസികര്‍ ആനന്ദത്തില്‍, വരുന്നത് വന്‍ സംഭവമോ?