കര്‍ണാടകത്തിലും ക്ലിക്കായോ ടൊവിനൊയുടെ എആര്‍എം?, കളക്ഷന്റെ കണക്കുകള്‍

അജയന്റെ രണ്ടാം മോഷണത്തിന്റെ കര്‍ണാടകത്തിലെ കളക്ഷൻ കണക്കുകള്‍.

Ajayante Randam Moshanam Karnataka collection report out hrk

അജയന്റെ രണ്ടാം മോഷണം വൻ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. എആര്‍എം ആകെ ആഗോളതലത്തില്‍ 87 കോടി രൂപയാണ് നേടിയതെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റിടങ്ങളിലും ചിത്രം മോശമല്ലാത്ത നേട്ടമുണ്ടാക്കുന്നുണ്ട്. അഞ്ച് ഭാഷകളിലായി എത്തിയ ടൊവിനോ ചിത്രം ആഖ്യാനത്താലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അജയന്റെ രണ്ടാം മോഷണം കര്‍ണാടകത്തിലും കളക്ഷൻ മെച്ചപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം 1.23 കോടിയാണ് നേടിയത്. എല്ലാ ഭാഷകളിലുമായി ചിത്രം രണ്ട് കോടിയും നേടി. മള്‍ട്ടി പ്ലെക്സെസുകളിലെ കളക്ഷൻ കണക്കുകളാണിത്.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

അജയന്റെ രണ്ടാം മോഷണം 6.25 കോടി റിലീസിന് നേടിയെന്നതിനാല്‍ ടൊവിനോ തോമസ് ചിത്രം ഹിറ്റാകുമെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്ക് പുറത്തും ചിത്രം വൻ നേട്ടമുണ്ടാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഓസ്‍ട്രേലിയയില്‍ നേടിയിരിക്കുന്നത് ഏകദേശം 1,67 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടി. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം റിലീസിന് നേടിയെന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ സൂചനകള്‍ തെളിയിക്കുന്നത്.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios