എന്താണ് സംഭവിക്കുന്നത്?, മുപ്പതാം ദിവസവും കോടിയിലധികം, എആര്‍എം ആകെ നേടിയത് ഞെട്ടിക്കുന്നത്

അജയന്റെ രണ്ടാം മോഷണം മുപ്പതാം ദിവസം നേടിയത്.

Ajayante Randam Moshanam 30th day reports out hrk

അജയന്റെ രണ്ടാം മോഷണം എന്ന സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു. ടൊവിനോ സോളോ നായകനായ ചിത്രം ആദ്യമായാണ് ഇങ്ങനെയെത്തുന്നത്. ചിത്രം റിലീസായി മുപ്പതാം ദിവസം കോടിയിലധികം നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്നലെ ആകെ ഒരു കോടിയിലധികം ചിത്രം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം 6.25 കോടി റിലീസിന് നേടിയെന്നതിനാല്‍ ടൊവിനോ തോമസ് ചിത്രം ഹിറ്റാകുമെന്ന് അന്നേ സൂചനകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടി. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം റിലീസിന് നേടിയെന്നുമാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി  നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമതും ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതുണ്ട്. പക്ഷേ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കിയെന്നാണ് തിയറ്ററിലെ സൂചനകള്‍ തെളിയിക്കുന്നത്.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ജിതിൻ ലാല്‍ ണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Read More: സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios