അടിച്ചു മോനേ..; ഇന്‍ഡസ്ട്രികള്‍ വിറപ്പിച്ച് സുവർണ നേട്ടവുമായി മാർക്കോ, സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ
റിലീസ് ചെയ്ത് പതിനാറാം ദിവസത്തില്‍ സുവര്‍ണ നേട്ടം.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' 100 കോടി ക്ലബ്ബിൽ. മലയാളത്തിൽ ഇതാദ്യമായാണ് 'എ' റേറ്റഡ് ചിത്രം 100 ക്ലബ്ബിൽ ഇടം നേടുന്നത്. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് 'മാർക്കോ' പ്രദർശനം തുടരുന്നത്.
നിര്‍മിച്ച ആദ്യ സിനിമ തന്നെ 100 കോടി നേട്ടം കൊയ്തുവെന്ന അപൂര്‍വ്വതയും ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിനുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ സിനിമയാണ് മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് സിനിമ എന്ന ലേബലോടെ എത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞതുമുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. പ്രതികരണങ്ങള്‍ക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും മിന്നും പ്രകടനം മാര്‍ക്കോ കാഴ്ചവച്ചു. മലയാളത്തിന് പുറമെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയത് ബോളിവുഡില്‍ നിന്നുമാണ്. ബേബി ജോണ്‍ ഉള്‍പ്പടെയുള്ള പുത്തന്‍ റിലീസുകളെ പിന്നിലാക്കിയായിരുന്നു ഹിന്ദിയില്‍ മാര്‍ക്കോ കസറിയത്.
ജനുവരി ഒന്നിന് തെലുങ്ക് പതിപ്പും ജനുവരി മൂന്നിന് തമിഴ് പതിപ്പും മാര്‍ക്കോയുടേതായി റിലീസ് ചെയ്തു. ഈ രണ്ട് പതിപ്പുകള്‍ക്കും മികച്ച കളക്ഷന്‍ തന്നെ ലഭിച്ചു. 1.75 കോടി ആയിരുന്നു തെലുങ്കില്‍ മാര്‍ക്കോയുടെ ആദ്യദിന കളക്ഷന്‍. അതേസമയം, 30 കോടിയാണ് മാര്‍ക്കോയുടെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മുടക്കുമുതലിന്‍റെ 52.50% മാര്‍ക്കോ തിരിച്ചു പിടിച്ചു. എന്‍റര്‍ടെയ്ന്‍മെന്‍റ് സൈറ്റായ കോയ്മോയ് ആയിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനി തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. നിലവില്‍ കൊറിയയില്‍ റിലീസിന് ഒരുങ്ങുകയാണ് മാര്‍ക്കോ. ബാഹുബലിയ്ക്ക് ശേഷം തെന്നിന്ത്യയില്‍ നിന്നും കൊറിയയില്‍ റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏപ്രിലില്‍ 100ഓളം സ്ക്രീനുകളില്‍ ഇവിടെ റിലീസ് ചെയ്യും.
ആരാണ് ബെസ്റ്റി ? ഉത്തരം ജനുവരി 24ന് തിയറ്ററുകളിൽ, ആദ്യഗാനം പുറത്തിറക്കാന്‍ മോഹന്‍ലാല്‍
ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ മാര്‍ക്കോയില്‍ അണിനിരന്നിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്ദുൾ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..