ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടിയോ? തിയറ്ററുകൾ വിറപ്പിച്ച് മാർക്കോയുടെ കുതിപ്പ്; ആ​ഗോള കളക്ഷൻ കണക്ക്

കൊറിയയില്‍ റിലീസിന് ഒരുങ്ങുകയാണ് മാര്‍ക്കോ.

actor unni mukundan movie marco 13th day world wide box office collection

ലയാള സിനിമയ്ക്ക് പുതിയൊരു മുതൽക്കൂട്ടായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ. മലയാളം ഇതുവരെ കണ്ടതിൽ വച്ചേറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ഖ്യാതിയോടെ എത്തിയ സിനിമ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമെ ഇതരഭഷകളിലും ചിത്രം കസറത്തെളിയുകയാണ്. ഈ അവസരത്തില്‍ റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തില്‍ മാര്‍ക്കോ നേടിയ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 

എന്‍റര്‍ടെയ്ന്‍മെന്‍റ് സൈറ്റായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്ത് ഇതുവരെ മാര്‍ക്കോ ആഗോള തലത്തില്‍ നേടിയിരിക്കുന്നത് 76.75 കോടിയാണ്. കേരളത്തില്‍ നിന്നുമാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ വന്നിരിക്കുന്നത്. 36 കോടിയടുപ്പിച്ച് കേരളത്തില്‍ നിന്നും ചിത്രം നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക്. 

പതിമൂന്ന് ദിവസത്തെ മാര്‍ക്കോയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 42.05 കോടിയാണ്. ഇന്ത്യ ഗ്രോസ് കളക്ഷന്‍ 48.65 കോടിയുമാണ്. ഓവര്‍സീസില്‍ നിന്നും 28.10 കോടിയും ചിത്രം നേടി. അങ്ങനെ ആകെമൊത്തം 76.75 കോടിയാണ് ആഗോള തലത്തില്‍ നിന്നും ഇതുവരെ ഉണ്ണി മുകുന്ദന്‍ സിനിമ നേടിയിരിക്കുന്നത്. പുതുവര്‍ഷമായ ഇന്നലെ കേരളത്തില്‍ 28.18% ഒക്യുപെന്‍സിയാണ് മാര്‍ക്കോയ്ക്ക് ലഭിച്ചതെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതിന് മുൻപ് ബാഹുബലി മാത്രം, ഇനി മാർക്കോയും ആ രാജ്യത്തേക്ക്; തെന്നിന്ത്യൻ സിനിമയ്ക്ക് അഭിമാനം

അതേസമയം, കൊറിയയില്‍ റിലീസിന് ഒരുങ്ങുകയാണ് മാര്‍ക്കോ. ഏപ്രിലില്‍ ആയിരിക്കും കൊറിയന്‍ പതിപ്പിന്‍റെ റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം രാജ്യത്തിന് 100 സ്ക്രീനുകളിലാകും റിലീസ് ചെയ്യുക. ഇതിന് മുന്‍പ് ബാഹുബലിയായിരുന്നു തെന്നിന്ത്യയില്‍ നിന്നും കൊറിയയില്‍ റിലീസ് ചെയ്തൊരു ചിത്രം. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിന്‍റെ തമിഴ് പതിപ്പ് നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. അതേസമയം, കണക്കുകള്‍ പ്രകാരം 33 കോടി രൂപ കൂടി ലഭിച്ചാല്‍ മാര്‍ക്കോ 100 കോടി എന്ന നേട്ടം കൊയ്യും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.. 

Latest Videos
Follow Us:
Download App:
  • android
  • ios